Advertisment

സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത് സൗഹൃദ ഇഫ്താർ മാർച്ച് 29 ന്

New Update
iftark Uuntitled.jpg

കുവൈത്ത്: സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ റമദാനിൽ സൗഹൃദ ഇഫ്താർ ഒരുക്കുന്നു സ്റ്റുഡൻസ് ഇന്ത്യ കുവൈത്ത്.

Advertisment

ജാതി മത വ്യത്യാസമന്യേ  മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി മാർച്ച് 29 ന് അബ്ബാസിയ പാക്കിസ്താൻ ഒക്സ്‌ഫോർഡ് ഇംഗ്ലീഷ് സ്കൂളിലാണ്  ഇഫ്താർ.

വൈകീട്ട് നാലു മണി മുതൽ ആരംഭിക്കുന്ന സംഗമത്തിൽ വ്യത്യസ്ഥ മേഖലകളിൽ  പ്രാഖൽഭ്യം തെളിയിച്ച ക്യിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ.സുഹൈൽ  മുഖ്യ അതിഥി ആയിരിക്കും. കുവൈത്തിലെ വിവിധ മേഖലകളിലുള്ളവരും സംഗമത്തിന്റെ ഭാഗമാകും.

വിദ്യാർത്ഥികൾക്ക് എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്  എന്നും സംഗമത്തിൽ പങ്കെടുക്കാനുള്ളവർ താഴെ പറയുന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്യണമെന്നും സംഘാടകര്‍

അറിയിച്ചു

https://forms.gle/xUeBbSpCEbnShQDL8  കൂടുതൽ വിവരങ്ങൾക്ക്- 65580764.

Advertisment