Advertisment

പ്രളയക്കെടുതിയില്‍ നിന്ന് യുഎഇ കരകയറുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fgftfyftredfghjk

ദുബായ്: എട്ടു ദിവസത്തെ പോരാട്ടത്തിനൊടുവില്‍ യുഎഇ പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയില്‍ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസമാണ് പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനായത്.

ദുബായ്, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളില്‍നിന്ന് സര്‍വീസുകള്‍ സാധാരണ പോലെ പുനരാരംഭിച്ചു. ദുബായില്‍ 4 മെട്രോ സ്റേറഷനുകള്‍ ഒഴികെയുള്ളവ തുറന്നു. ബസുകളും സര്‍വീസ് പൂര്‍ണമായി പുനരാരംഭിച്ചു.

ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഓഫിസുകള്‍ തുറന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പലരും ഓഫിസുകളില്‍ എത്തിയത്. എന്നാല്‍, ഷാര്‍ജയിലെ അല്‍മജാസ്, അല്‍ഖാസിമിയ, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നു. 

uae flood
Advertisment