Advertisment

വി.മുരളീധരന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് കുവൈറ്റില്‍ എത്തും

New Update
പിണറായി വിജയന് ചെങ്കൊടിയേക്കാള്‍ വലുത് രണ്ടില; പിണറായുടെ ഏകാധിപത്യത്തില്‍ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണ്: വിമര്‍ശനവുമായി വി മുരളീധരന്‍

കുവൈറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ, പാര്‍ലമെന്ററി കാര്യസഹമന്ത്രി  വി. മുരളീധരന്‍ ഇന്ന് കുവൈറ്റില്‍ എത്തും. വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ കുവൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.

Advertisment

സന്ദര്‍ശന വേളയില്‍, കുവൈത്ത് മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും സഹമന്ത്രി ഉന്നതതല ചര്‍ച്ചകള്‍ നടത്തും. വിവിധ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുമായും ബിസിനസ്, ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് പ്രൊഫഷണലുകള്‍ എന്നിവയുള്‍പ്പെടെയുള്ള  വിഭാഗവുമായും അദ്ദേഹം സംവദിക്കും.

കുവൈറ്റിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയ്ക്കുള്ള പ്രധാന എണ്ണ വിതരണക്കാരാണ് കുവൈറ്റ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന 13.8 ബില്യണ്‍ യുഎസ് ഡോളറിലെത്തി. 

ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പത്ര കുറിപ്പില്‍ അറിയിച്ചു .

Advertisment