Advertisment

പൗ​ര​ന്മാ​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി ഫ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി; ഖ​ത്ത​റി​ലെ​ത്തി​ച്ച ഗ​സ്സ​ക്കാ​രെ ആ​ശ്വ​സി​പ്പി​ച്ച് ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ

ഫ​ല​സ്തീ​നി​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​തെ​ന്നും, യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് ഖ​ത്ത​ർ ന​ൽ​കു​ന്ന ക​രു​ത​ലും ചി​കി​ത്സ​യും ഹൃ​ദ്യ​മാ​ണെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ പ​റ​ഞ്ഞു

New Update
prime-minister-came-with-reassurance-to-palestinians

ദോ​ഹ: ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ് വേ​ദ​ന തി​ന്നു​തീ​ർ​ക്കു​ന്ന ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് സാ​ന്ത്വ​ന​വു​മാ​യി ഫ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ ദോ​ഹ​യി​ലെ​ത്തി. യു​ദ്ധം ആ​രം​ഭി​ച്ച​തു മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഖ​ത്ത​റി​ലെ​ത്തി​ച്ച ഗ​സ്സ​ക്കാ​രെ അ​ൽ സി​ദ്ര മെ​ഡി​സി​നി​ലെ​ത്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ച​ത്. 

ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് അ​ൽ ഖാ​തി​റും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഫ​ല​സ്തീ​നി​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​ണ് ദോ​ഹ​യി​ലെ​ത്തി​യ​തെ​ന്നും, യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് ഖ​ത്ത​ർ ന​ൽ​കു​ന്ന ക​രു​ത​ലും ചി​കി​ത്സ​യും ഹൃ​ദ്യ​മാ​ണെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലെ ദു​രി​ത​സ​മാ​ന​മാ​യ ജീ​വി​ത​ത്തി​ൽ​നി​ന്നും മാ​റി, അ​വ​ർ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഖ​ത്ത​റി​ന്റെ സേ​വ​ന​ങ്ങ​ളെ ന​ന്ദി​യോ​ടെ സ്മ​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി എ​ല്ലാ​വ​രും ഒ​രു ദി​നം ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ തി​രി​കെ​യെ​ത്തു​മെ​ന്ന ശു​ഭാ​പ്തി​വി​ശ്വാ​സ​വും പ്ര​ക​ടി​പ്പി​ച്ചു. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 1500 പേ​രെ​യാ​ണ് ഖ​ത്ത​റി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​ത്.

Advertisment