Advertisment

പുണ്യ റമദാൻ നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ വിരുന്നൊരുക്കാനൊരുങ്ങി ഖത്തർ

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update
H

ദോഹ: പുണ്യ റമദാൻ നോമ്പുകാലത്ത് ഏഴ് ലക്ഷം പേർക്ക് ഇഫ്താർ വിരുന്നൊരുക്കാൻ ഒരുങ്ങി ഖത്തർ മതകാര്യ മന്ത്രാലയം. 20 കേന്ദ്രങ്ങളിലായാണ് ഇഫ്താർ സൗകര്യം ഒരുക്കുന്നത്.

Advertisment

‘ഇഫ്താർ സ്വാഇം’ എന്ന ക്യാമ്പയിൻ വഴിയാണ് ഖത്തറിലെ മതകാര്യ മന്ത്രാലയമായ ഔഖാഫ് നോമ്പുകാർക്ക് ഭക്ഷണമൊരുക്കുന്നത്.

20 കേന്ദ്രങ്ങളിലായി പ്രതിദിനം 24000 പേർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. 15 ടെന്റുകളാണ് ഔഖാഫ് മന്ത്രാലയം സേവനം നൽകാൻ ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ഓൾഡ് എയർപോർട്ട്, ഉം ഗുവൈലിന, ഫരീജ് ബിൻ മഹ്മൂദ്, സൂഖ് ഫലേഹ്, സൽവ റോഡ് എന്നിവടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനും മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്.

Advertisment