Advertisment

റേഡിയോ കേരളത്തിൻ്റെ വിഷു മെഗാ ഷോ 'വിഷുവം 2024' ഞായറാഴ്ച ഷാർജയിൽ

New Update
vishu ulsavam1.jpg

ദുബായ്: വിഷു പ്രമാണിച്ച് റേഡിയോ കേരളം ഒരുക്കുന്ന ആഘോഷ പരിപാടിയായ 'വിഷുവം 2024' ഏപ്രിൽ 14 ഞായറാഴ്ച ഷാർജ സഫാരി മാളിൽ നടക്കും. 

Advertisment

ഉച്ചയ്ക്ക് 1 മുതൽ 3 വരെ, വിഷുസദ്യ ഉണ്ടായിരിക്കും. സദ്യയുടെ സൗജന്യ കൂപ്പണുകൾക്കായി ഉച്ചയ്ക്ക് മുൻപ് വിഷു <Space> നിങ്ങളുടെ പേര് <Space> നിങ്ങൾ ഉള്ള സ്ഥലം<Space> നിങ്ങളുടെ കോൺടാക്ട് നമ്പർ എന്ന ഫോർമാറ്റിൽ 00971508281476 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുക. 

വൈകുന്നേരം 5 മുതൽ രാത്രി 8 വരെ പ്രശസ്ത പിന്നണി ഗായകരായ ജി. ശ്രീറാം, ഗായത്രി അശോകൻ, അപർണ്ണ രാജീവ്, രവിശങ്കർ എന്നിവർക്കൊപ്പം ടീം റേഡിയോ കേരളവും ചേർന്നൊരുക്കുന്ന സംഗീതവിരുന്നായ 'വിഷുസംഗീതസന്ധ്യ' നടക്കും. എം80 മൂസ ഫെയിം വിനോദ് കോവൂർ ഒരുക്കുന്ന ചിരിയരങ്ങും ഉണ്ടാകും. 

കേരളത്തനിമയാർന്ന വേഷം ധരിച്ച് 'വിഷുവം - 2024'ൽ പങ്കെടുക്കുന്നവരിലെ ഭാഗ്യശാലികൾക്ക് ' സമ്മാനങ്ങളും ലഭിക്കും. ഞായറാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ റേഡിയോ കേരളം 1476 എ.എമ്മിൽ വിഷു ദിന ലൈവത്തണും പ്രക്ഷേപണം ചെയ്യും.

Advertisment