Advertisment

ഉം​റ കഴിഞ്ഞു മടങ്ങും വഴി മരണപ്പെട്ട എടരിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി

അബുദാബിയിൽ നിന്നെത്തിയ മുഹമ്മദ് കുട്ടി  അനുഷ്ഠാനങ്ങൾ  നി​ർ​വ​ഹി​ച്ച  ശേഷം അവിടേക്ക്  തന്നെ ​ മ​ട​ങ്ങു​ന്ന​വ​ഴി റി​യാ​ദ്​ - മ​ദീ​ന എ​ക്​​സ്​​പ്ര​സ് ഹൈവേയി​ൽ അ​ൽ​ഗാ​ത്ത് എ​ന്ന സ്ഥ​ല​ത്തു​വെ​ച്ചാ​യിരുന്നു  മരണപ്പെട്ടത്

New Update
muhammed kutty edarikode

ജിദ്ദ:  വിശുദ്ധ ഉംറ നിർവഹിച്ച ശേഷം അബുദാബിയിലേക്ക് മടങ്ങും വഴി തളർന്ന് വീണ് മരണപ്പെട്ട  മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.     മ​ല​പ്പു​റം, എ​ട​രി​ക്കോ​ട് സ്വ​ദേ​ശി മു​ഹമ്മദ് കു​ട്ടി (63) ആണ് അന്ത്യശ്വാസം വലിച്ചത്.    മ​ല​പ്പു​റം എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്ത്‌ ക്ലാ​രി​സൗ​ത്ത് സ്വ​ദേ​ശി പ​രേ​ത​നാ​യ തൂ​മ്പ​ത്ത് കു​ഞ്ഞീ​​ന്റെ മ​ക​നാ​ണ്  മുഹമ്മദ് കുട്ടി.  ഭാ​ര്യ: ആ​യി​ഷ, മ​ക്ക​ൾ: മും​താ​സ്, അ​ഫ്സ​ൽ, മു​ഹ​മ്മ​ദ്‌ ആ​ഷി​ഖ്.

Advertisment

കു​റു​ക ജു​മാ മ​സ്​​ജിദ്  ഖബറിടത്തിലായിരുന്നു സംസ്കരണം.

ഈ ​മാ​സം ഒ​ന്നി​ന്​ ആയിരുന്നു മരണം സംഭവിച്ചത്.   അബുദാബിയിൽ നിന്നെത്തിയ മുഹമ്മദ് കുട്ടി  അനുഷ്ഠാനങ്ങൾ  നി​ർ​വ​ഹി​ച്ച  ശേഷം അവിടേക്ക്  തന്നെ ​ മ​ട​ങ്ങു​ന്ന​വ​ഴി റി​യാ​ദ്​ - മ​ദീ​ന എ​ക്​​സ്​​പ്ര​സ് ഹൈവേയി​ൽ അ​ൽ​ഗാ​ത്ത് എ​ന്ന സ്ഥ​ല​ത്തു​വെ​ച്ചാ​യിരുന്നു  മരണപ്പെട്ടത്.  

അ​ൽ​ഗാ​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വിമാനത്തിലാണ്  ക​രി​പ്പൂ​രി​ലെ​ത്തി​ച്ചത്.   മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള നിയമനടപടികൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്​ ഉ​നൈ​സ കെ ​ എം ​സി ​സി​യും അ​ൽ​ഗാ​ത്ത്​ ഏ​രി​യ​ക​മ്മി​റ്റി​യും രംഗത്തുണ്ടായിരുന്നു.

Advertisment