Advertisment

സൗദി മലയാളി ഖുര്‍ആന്‍ മുസാബഖ നാഷണല്‍ മീറ്റ് 23; കെഎൻഎം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പങ്കെടുക്കും

New Update
saudi malayalee qur aan

റിയാദ്: കിംഗ് ഖാലിദ് ഇസ്ലാമിക് സെന്ററിന്റെ അഥിതിയായി ഡോ. ഹുസൈൻ മടവൂർ റിയാദിൽ എത്തുന്നു. സൗദി അറേബ്യൻ കൺവൻഷൻ സെൻട്രൽ അഥോറിറ്റി സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കടുക്കാൻ മക്കയിലെത്തിയതായിരുന്നു അദ്ദേഹം. 

Advertisment

കഴിഞ്ഞ റമദാനിൽ കിംഗ് ഖാലിദ് ഗഡൻസ് സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ സൗദി നാഷണൽ കമ്മറ്റി സംഘടിപ്പിച്ച റമദാൻ മെഗാ കോണ്ടസ്റ്റ് ഖുർആൻ മുസാബഖയുടെ നാഷണൽ മീറ്റിൽ അദ്ദേഹം സംബന്ധിക്കും. വിശുദ്ധ ഖുർആൻ, 'ഇസ്ലാമിക ശരീഅത്ത്: വസ്തുതയും വിമർശനങ്ങളും' എന്ന വിഷയവതരിപ്പിച്ച് അദ്ദേഹം സംസാരിക്കുന്നതാണ്.

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ ആധികാരികത, കാലാതിവർത്തിയായ അതിന്റെ നിലപാടുകൾ, ആധുനിക ജീവിതത്തിൽ ഇസ്ലാമിക നിയമങ്ങളുടെ പ്രായോഗികത, സാംസ്കാരിക വൈവിധ്യങ്ങളിൽ ശരിഅത്തിന്റെ മാർഗ്ഗരേഖ, മതപ്രമാണങ്ങൾ നൽകുന്ന മാനവികമായ നിർദ്ദേശങ്ങൾ, ഇസ്ലാമിക ശരീഅത്തിനോടുള്ള തെറ്റിദ്ധാരണകൾ തുടങ്ങിയ സുപ്രധാന പോയിന്റുകളിലൂന്നിയായിരിക്കും പ്രഭാഷണം.

സൗദിയിലെ മലയാളികൾക്കിടയിൽ ഖുർആനിന്റെ ആശയപ്രചാരണാർത്ഥം കിംഗ് ഖാലിദ് ഗൈഡൻസ് സെന്റർ ഓരോ വർഷവും സംഘടിപ്പിക്കുന്ന വിജ്ഞാന സംരംഭമാണ് ഖുർആൻ മുസാബഖ. 

സൂറത്തുൽ കഹ്ഫ് അധ്യായത്തെ ആസ്പദമാക്കി കഴിഞ്ഞ റമദാനിൽ നടന്ന മുസാബഖ മെഗാ കോണ്ടസ്റ്റിൽ സൗദി അറേബ്യയിലെ 21 ഇന്ത്യൻ ഇസ്ലാഹി സെന്ററുകളിൽ നിന്നും പുറത്തുനിന്നുമായി 700 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത മുസാബഖയിൽ 177 പേർ നൂറുശതമാനം മാർക്കു വാങ്ങി മുന്നിലെത്തിയിരുന്നു. അവരിൽ നിന്ന് ആദ്യ മൂന്നു സ്ഥാനക്കാരേയും ആറ് പ്രോത്സാഹന സമ്മാന വിജയികളേയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.

റഹീല ഷറുഫുദ്ദീൻ ജിദ്ദ ഒന്നാം സ്ഥാനവും, മുഹമ്മദ് റാഫി പി.ടി റിയാദ് രണ്ടാം സ്ഥാനവും മുഹമ്മദ് ഹാഫിദ് എം.എം റിയാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഫീദ മുസ്തഫ റിയാദ്, അലവി മുഹമ്മദ് റഫീഖ് അൽഹസ, ബഷീർ നൂറുകുണ്ടന്‍ റിയാദ്, സാജിദ ഹസ്ബുല്ല അൽഖർജ്, ഷാലിമ കറളിക്കാട്ടിൽ അൽഖോബാർ, ഗൗസിയ ഷഹീൻ റിയാദ് എന്നിവരാണ് മറ്റു വിജയികൾ. 

കിംഗ് ഖാലിദ് ഗൈഡൻസ് സെന്റർ ദഅ് വ ഡിവിഷൻ ഡയറക്ടർ ശൈഖ് ഇബ്റാഹിം നാസർ അർഹാൻ മീറ്റ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും. സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 3:45ന് കിംഗ് ഖാലിദ് ഗൈഡൻസ് സെൻറർ ഓഡിറ്റോറിയത്തിൽ വെച്ചാണ് നാഷണൽ മീറ്റ് നടക്കുന്നത്.

സമാപന സമ്മേളനത്തിൽ കെൻ എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ, അബ്ദുൽ ഖയ്യും ഖുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുൽ റസാഖ് സ്വലാഹി, അജ്‌മൽ മദനി, ഉസാമ മുഹമ്മദ് മറ്റു റിയാദിലെ മത, വിദ്യാഭ്യാസ, സാംസ്കാരിക മേഖലയിലെ പണ്ഡിതൻമാരും നേതാക്കളും പങ്കെടുക്കുമെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികളായ അബ്ബാസ് ചെമ്പൻ പ്രസിഡന്റ്), മുഹമ്മദ് കബീർ (ജനറൽ സെക്രട്ടറി), മുഹമ്മദ് സുല്‍ഫിക്കര്‍ (ട്രഷറർ), മുജീബലി തൊടികപ്പുലം (മുസാബ കൺട്രോളർ), മൊയ്തീൻ കിഴിശ്ശേരി വൈസ് പ്രസിഡന്റ്) എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment