Advertisment

സുധീപിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

New Update
obit sudheep

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കേളി മൂറൂജ് യൂണിറ്റ് അംഗമായിരുന്ന സുധിപിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗവും ഉമ്മുൽ ഹമാം ഏരിയ കൺവീനറുമായ ജാഫർ സാദിഖ് ഒറ്റ ദിവസം കൊണ്ട്തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതതേഹം  നാട്ടിലെത്തിച്ചു.

Advertisment

കോഴിക്കോട് എയർപോർട്ടിൽ നിന്നും ബന്ധുക്കൾ ഏറ്റു വാങ്ങി. മലപ്പുറം ജില്ല നിലമ്പൂർ വഴിക്കടവ് സ്വദേശിയായ സുധീപ് കഴിഞ്ഞ 33 വർഷമായി റിയാദിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

സി.പി.ഐ.എം എടക്കര ഏരിയ സെക്രട്ടറി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി അലി, ഏരിയാ കമ്മറ്റിയംഗം പി.സി. നാഗൻ, ബ്രാഞ്ച് സെക്രട്ടറി അനിൽ റഹ്മാൻ പ്രദേശത്തെ മറ്റു സി.പി.ഐ.എം പ്രവർത്തകർ എന്നിവർ  ആദരാഞ്ജലികളർപ്പിച്ചു.

കേളി കലാസാംസ്കാരിക വേദിക്ക് വേണ്ടി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ, സനയ്യ അർബൈൻ ഏരിയകമ്മറ്റി അംഗം സുനീർ, റോധ ഏരിയ മുൻ അംഗം ബാപ്പു എടക്കര എന്നിവർ റീത്ത് സമർപ്പിച്ചു.

Advertisment