Advertisment

ഇസ്രായേലുമായി സൗഹൃദം: അമേരിക്കൻ ഭാഷ്യം തിരുത്തി സൗദി; "സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് വരെ ബന്ധമുണ്ടാവില്ലാ"

New Update
us state secretary saudi prince

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലെങ്കനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും റിയാദിൽ കൂടിക്കാഴ്ച നടത്തിയപ്പോള്‍

ജിദ്ദ: അറബ് - ഇസ്രായേൽ സമാധാനത്തിൻ്റെ പാത സംബന്ധിച്ചും ഇസ്രയേളുമായുള്ള  സമാധാന ചർച്ചകളെക്കുറിച്ചും അമേരിക്കൻ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിൻകെൻ പറഞ്ഞത് തിരുത്തി സൗദി അറേബ്യ. ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് സൗദി വിദേശകാര്യ മന്ത്രാലയം ഇസ്രയേലുമായി സൗദിയ്ക്ക് ഉണ്ടാവുന്ന ബന്ധം സംബന്ധിച്ചുള്ള നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.

Advertisment

ഫലസ്തീൻ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാട് ഉറച്ചതായിരുന്നു എന്നും തുടരുകയാണെന്നും കൗൺസിൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. കിഴക്കൻ ജറുസലേം (ഖുദുസ്) തലസ്ഥാനമായും 1967-ലെ അതിർത്തികളോടെയുമുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗരിക്കുന്നത് വരെ  ഇസ്രായേലുമായി നയതന്ത്രബന്ധം ഉണ്ടാകില്ലെന്നതാണ് തങ്ങളുടെ മുമ്പും ഇപ്പോഴുമുള്ള നിലപാടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതോടൊപ്പം, ഗസ്സ മുനമ്പിന് നേരെയുള്ള ആക്രമണം ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേനയെ പൂർണമായി പിൻവലിക്കുകയും ചെയ്യണം. ഫലസ്തീൻ ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരുത്താനും ഇതിലൂടെ മാത്രമേ സാധിക്കൂ - സൗദി അറേബ്യ വ്യക്തമാക്കി.

അതേസമയം, ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നതിന്റെ മുൻ നിബന്ധനയായി ഇസ്രായേൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന നിബന്ധനയിൽ ഭേദഗതി വരുത്തുകയും പകരം അക്കാര്യത്തിലുള്ള "രാഷ്ട്രീയ പ്രതിബദ്ധത" ഇസ്രായേൽ പ്രകടിപ്പിച്ചാൽ മതിയെന്ന നിലപാടിലേക്ക് സൗദി വന്നെന്നുമുള്ളതായിരുന്നു വെള്ളിയാഴ്ച  റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്ത അമേരിക്കൻ വിദേശകാര്യ മന്ത്രി ബ്ലിൻകെൻ നടത്തിയ പ്രസ്താവന. ഇത് ഏറെ ചർച്ചകൾക്ക് വഴിവെച്ചത്തിനെ തുടർന്നാണ് ചൊവാഴ്ച സൗദി അറേബ്യ ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയത്.

കിഴക്കൻ ജറുസലേമിൻ്റെ തലസ്ഥാനമായി 1967-ലെ അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ത്വരിതപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തോടും പ്രത്യേകിച്ച് - ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളോടും സൗദി അറേബ്യ ആഹ്വാനം  ചെയ്യുകയും ചെയ്തു.

Advertisment