Advertisment

റിയാദിൽ ചേർന്ന അറബ് - ഇസ്ലാമിക രാജ്യങ്ങളുടെ യോഗം ആയുധക്കയറ്റുമതി നിരോധനം ഉൾപ്പെടെ  ഇസ്രായേലിന് മേൽ ഫലപ്രദമായ  ഉപരോധം ആവശ്യപ്പെട്ടു

New Update
arab meeting

ജിദ്ദ: ഞായറാഴ്ച സൗദി തലസ്ഥാനത്ത് സംഗമിച്ച അറബ് - ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ഉന്നതന്മാരുടെ അടിയന്തിര യോഗം ഫലസ്തീനികൾക്ക് നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമണങ്ങളുടെ പേരിൽ ഇസ്രായേലിന് മേൽ ഫലപ്രദമായ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. സൗദിയ്ക്ക് പുറമെ ജോർദാൻ, ഈജിപ്ത്, തുർക്കി, ഖത്തർ, ഫലസ്തീൻ അതോറിറ്റി, ഒ ഐ സി എന്നിവരാണ് റിയാദിൽ സംഗമിച്ചത്.

Advertisment

ഗാസയുടെ മേൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ചർച്ച ചെയ്ത യോഗം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന രാജാന്തര നിയമങ്ങളുടെ തുടർച്ചയായ ലംഘനം, "യുദ്ധക്കുറ്റങ്ങൾ" എന്നിവ പരിഗണിച്ച് അവർക്കുള്ള ആയുധ കയറ്റുമതി നിർത്തനാമെന്നും യോഗം ആവശ്യപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം അതിന്റെ വെബ്‌സൈറ്റിലൂടെ  വെളിപ്പെടുത്തി.

കഴിഞ്ഞ മാസങ്ങളിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദിയെന്ന നിലയിൽ അവർക്കെതിരെ നടപടികൾ സത്വരമാക്കാൻ രാജ്യാന്തര നിയമങ്ങളും നടപടികളും സത്വരമാക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെ അധ്യക്ഷതയിൽ സമ്മേളിച്ച യോഗം ആവശ്യപ്പെട്ടു. ഇസ്രായേൽ കുടിയേറ്റക്കാരുടെ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അതിനെതിരെ വ്യക്തവും ഉറച്ചതുമായ നിലപാടുകൾ ഉണ്ടാകണമെന്നും യോഗം  കൂട്ടിച്ചേർത്തു. ആറ് മാസത്തിലേറെയായി ഗാസയിലെ ജനങ്ങൾക്ക് മേൽ ഇസ്രായേൽ ഭരണകൂടം അടിച്ചേൽപ്പിച്ച ആക്രമണത്തിൽ 34,500 ഓളം പേരാണ് കൊല്ലപ്പെട്ടത്.

ഫലസ്തീനികളെ ഗാസയിലെ അവരുടെ പൂർവ്വിക ദേശങ്ങളിൽ നിന്ന് കുടിയിറക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിൻ്റെ ഏതൊരു ശ്രമവും യോഗം തള്ളി. ഗാസയിലെ ഇസ്രായേലിൻ്റെ വംശഹത്യ യുദ്ധവും ഫലസ്തീനികൾക്കെതിരായ ആക്രമണം നിർത്താൻ വിസമ്മതിക്കുന്നതും കാരണമായി ഭരണകൂടത്തിൻ്റെ ക്രൂരമായ നിലപാടിനെ അപലപിച്ചു കൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളിലെ പൗരാവലി ദിവസേന തെരുവിലിറങ്ങുന്നത്.

പശ്ചിമേഷ്യ വിഷയത്തിൽപാശ്ചാത്യ രാജ്യങ്ങളിൽ നടന്ന് വരുന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്കും  പ്രകടനങ്ങൾക്കുമെതിരെ  സ്വീകരിക്കുന്ന നടപടികളിലും റിയാദിൽ ചേർന്ന അറബ് - ഇസ്ലാമിക രാജ്യങ്ങളിലെ ഉന്നതരുടെ യോഗം ആശങ്ക രേഖപ്പെടുത്തി.

Advertisment