Advertisment

ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി

New Update
keli riyadh charity

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശ്ശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎഫ് (ഡിഫ്രൻഡ്ലി ഏബിൽഡ്  വെൽഫെയർ ഫെഡറേഷൻ) മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഭിന്നശേഷി സഹോദരങ്ങളുടെയും രക്ഷാകർത്താക്കളുടെയും കുടുംബ സംഗമം സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ എം എസ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിഎഡബ്ല്യുഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി മുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്ത പരിപാടി സംഘടിപ്പിക്കുന്നതിന്ന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേളി മുഖ്യ പങ്ക് വഹിച്ചു. മാറ്റി നിർത്തപ്പെട്ടവരെ ചേർത്തു നിർത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഡിഎഡബ്ല്യുഎഫിന്റെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ ഉണ്ടാകുമെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.

കേളി കലാസാംസ്കാരിക വേദിയുടെ തൃശൂർ ജില്ലാ കോർഡിനേറ്റർ സുരേഷ് ചന്ദ്രൻ, കെ സി അഷറഫ്, കളത്തോട് മഹല്ല് കമ്മിറ്റി അംഗങ്ങളായ എൻഎസ് അഷറഫ്, സൈനുദ്ദീൻ മൗലവി, സംഘാടക സമിതി ജനറൽ കൺവീനർ സാജൻ പോൾ ട്രഷറർ കെ ഡി ജോഷി, പിവി ഗിരീഷ്, പ്രിയ മണികണ്ഠൻ ഡോ. സുരേഷ് എന്നിവർ സംസാരിച്ചു. കൺവീനർ കെ ബാലചന്ദ്രൻ സ്വാഗതവും ഡിഎഡബ്ല്യുഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സുധീഷ് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Advertisment