Advertisment

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കാൻ മൂന്ന് ദിവസം വൈകിയാൽ പിഴയെന്ന് സൗദി പാസ്പോർട്ട്

New Update
saudi law

ജിദ്ദ: സൗദിയിലെ പ്രവാസികളുടെ താമസ രേഖയായ "ഇഖാമ" പുതുക്കാൻ കാലതാമസം വരുത്തുന്നവർ ശ്രദ്ധിക്കുക - കാലാവധി തീർന്ന ഇഖാമ മൂന്ന് ദിവസങ്ങൾക്കകം പുതുക്കിയില്ലെങ്കിൽ പിഴ ഒടുക്കേണ്ടിവരും. സൗദി ജവാസാത്ത് വ്യാഴാഴ്ച വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ഒരു തൊഴിലുടമ അയാളുടെ സ്പോണ്സര്ഷിപ്പിലുള്ള പ്രവാസിയുടെ ഇഖാമ പുതുക്കിയപ്പോൾ അതിനുള്ള ചാർജ് ഏറെ കൂടിയതായി ശ്രദ്ധയിൽ പെടുകയുണ്ടായി. സാധാരണ ഗതിയിൽ ഇഖാമ പുതുക്കുമ്പോൾ അടക്കുന്ന 650 റിയാൽ  ഇത്തവണ 1150 റിയാൽ ആണ് സ്പോൺസർ അടച്ചത്. കാലാവധി കഴിഞ്ഞിട്ടും പുതുക്കാൻ  മൂന്ന് ദിവസം പിന്നിട്ടപ്പോൾ വേണ്ടിവന്ന ഫൈൻ ആണ് അധികരിച്ച 500 റിയാൽ എന്ന് ജവാസാത്ത് വ്യക്തമാക്കി.

ഇഖാമയുടെ സാധുതാ ദിവസം കഴിഞ്ഞു മൂന്ന് ദിവസങ്ങൾ കഴിയുന്നതോടെയാണ് പിഴ ചുമത്തുക. ആദ്യത്തെ തവണ വൈകുന്നതിന് 500 റിയാലും അടുത്ത തവണ 1000 റിയാലും ആയിരിക്കും ഇഖാമ പുതുക്കുന്നതിൽ വരുത്തുന്ന കാലതാമസത്തിനുള്ള ഫൈൻ എന്നും ജവാസാത്ത് വ്യക്തമാക്കി.

Advertisment