Advertisment

സൗദിയിൽ രാജ്യദ്രോഹക്കുറ്റത്തിന് രണ്ട് സൈനികരെ വധശിക്ഷയ്ക്ക് വിധേയരാക്കി

New Update
saudi law-2

ജിദ്ദ: രാജ്യദ്രോഹക്കുറ്റത്തിന് രണ്ട് സൈനികരെ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി സൗദി പ്രസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിലൂടെ സൗദി  പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച  വെളിപ്പെടുത്തി.

Advertisment

"പ്രതിരോധ മന്ത്രാലയത്തിലെ ഭടന്മാരായ രണ്ട് പ്രതികളും തങ്ങളുടെ സൈനിക പദവി ദുരുപയോഗപ്പെടുത്തി നിരവധി വലിയ സൈനിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അവരെ പിടികൂടി നടത്തിയ അന്വേഷണത്തിൽ നിന്ന് ഇരുവരും നടത്തിയ സൈനിക, ദേശദ്രോഹ, വൻ പാതകങ്ങൾ ചെയ്തതായി തെളിയുകയും ചെയ്യുകയുണ്ടായി.

കൂടാതെ, രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കും സൈനിക സേവനത്തിന്റെ പവിത്രതയ്ക്കും ഇരുവരും ക്ഷതമേല്പിക്കുകയായിരുന്നു" - പ്രതിരോധ മന്ത്രാലയം പ്രസ്താവന തുടർന്നു.   

പ്രതികളിൽ ഒരാൾ പൈലറ്റ് ലെഫ്റ്റനന്റ് കേണൽ റാങ്കിലും മറ്റൊരാൾ ചീഫ് സർജന്റ് റാങ്കിലുമുള്ള ഉദ്യോഗസ്ഥരാണ്.   കുറ്റാരോപിതർക്ക് വേണ്ട എല്ലാ ജുഡീഷ്യൽ അവകാശങ്ങളും സൗകര്യങ്ങളും ഇരുവർക്കും അന്വേഷണ, വിചാരണ വേളകളിൽ  ഉറപ്പാക്കുകയും ചെയ്തിരുന്നു.   കുറ്റങ്ങൾ പ്രതികൾ സമ്മതിക്കുകയും ചെയ്തിരുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവന കൂട്ടിച്ചേർത്തു.

നിയമപരവും  നിയന്ത്രണപരവുമായ  എല്ലാ നടപടികൾക്കും  അനുസൃതമായാണ്  ഇരുവർക്കും  ശിക്ഷ വിധിച്ചത്.   അതാണ് ഇപ്പോൾ നടപ്പാക്കുകയും ചെയ്തതെന്നാണ് പ്രതിരോധ മന്ത്രാലയവും പ്രസ്താവന  അറിയിച്ചത്.   അതേസമയം,  സാധാരണ വധശിക്ഷ നടപ്പിലാക്കിയെന്ന റിപ്പോർട്ടിൽ ഉണ്ടാവാറുള്ള  ശിക്ഷ നടപ്പാക്കിയ സ്ഥലം സംബന്ധിച്ച വിവരങ്ങളില്ല.

Advertisment