Advertisment

ഭാര്യാ സമേതം ഉംറയ്ക്ക് എത്തിയ മുഴുപ്പിലങ്ങാട് എസ് എം കെ തങ്ങൾ വിടചൊല്ലി; മക്കയിൽ ഖബറടക്കി

അസുഖത്തെ തുടർന്ന് മക്കയിലെ  സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്. മക്ക ഐ സി എഫ്  വെൽഫയർ ടീമിന് കീഴിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്‌ മൃതദേഹം മക്കയിൽ മറവ് ചെയ്തു

New Update
smk thangal

മക്ക:    സ്വകാര്യ ഗ്രൂപ്പിൽ  കുടുംബ സമേതം വിശുദ്ധ ഉംറ നിർവഹിക്കാൻ എത്തിയ  മുഴുപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം ഫൗസിയ മൻസിലിൽ താമസിക്കുന്ന (റിട്ടയേർഡ് ടെലികോം എഞ്ചിനീയർ) സയ്യിദ് മുഹമ്മദ് കോയ തങ്ങൾ എന്ന എസ് എം കെ തങ്ങൾ (76) മരണപ്പെട്ടു.

Advertisment

ഭാര്യ:  പരപ്പനങ്ങാടി സ്വദേശിനി സുലൈഖാ ബീവി.   മക്കൾ:  ഹബീബ് കോയ തങ്ങൾ, ഷമീo തങ്ങൾ - ബോംബെ (രണ്ടു പേരും അക്ബർ ട്രാവൽസ് ജീവനക്കാർ), അമീൻ തങ്ങൾ,  പരേതനായ മുഹ്സിൻ തങ്ങൾ, ഫൗസിയ ബീവി, കബീർ തങ്ങൾ.    മരുമക്കൾ: റൈഹാനത്ത് ബീവി, (കരുവൻ തുരുത്തി),   റുക്സാന ബീവി (കാരക്കാട്)  ഷദീദ ബീവി,(കുറ്റ്യാടി), സയ്യിദ് മുഹമ്മദ് ബുഖാരി (ഷാർജ).    സഹോദരങ്ങൾ:  പരേതരായ  ഉമ്മുൽഖൈറ ബീവി, ഹബീബ് കോയ തങ്ങൾ (മാഹി).   സൈനുൽ ആബിദീൻ തങ്ങൾ (മുഴപ്പിലങ്ങാട്), മുസ്തഫ തങ്ങൾ  (കതിരൂർ),  ഡോക്ടർ സയ്യിദ് ഹാഷിം തങ്ങൾ (കണ്ണൂർ),  ഫസൽ തങ്ങൾ (ദുബൈ), 

ഇബ്രാഹിം പൂകോയ തങ്ങൾ (ഓടത്തിൽ പള്ളി), സൈനബ ബീവി (മമ്പുറം),  ശറഫുദ്ദീൻ തങ്ങൾ (മെട്രോ)

അസുഖത്തെ തുടർന്ന് മക്കയിലെ  സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്.

മക്ക ഐ സി എഫ്  വെൽഫയർ ടീമിന് കീഴിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ച്‌ മൃതദേഹം മക്കയിൽ മറവ് ചെയ്തു.   മക്ക  ഐ സി എഫ്  ഭാരവാഹികളും, മകൻ അമീൻ തങ്ങൾ, സഹോദരൻ ഫസൽ തങ്ങൾ അടക്കം ഒട്ടേറെ പേർ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.

Advertisment