Advertisment

ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

New Update
team sreshta.jpg

മനാമ:മുനിസിപ്പാലിറ്റി ക്ലീനിങ് വർക്കേഴ്സിന് ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം  ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ 4 മത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു. ശ്രെഷ്ഠയിലെ അംഗങ്ങൾ തന്നെയാണ് ഗുദൈബിയ, സൽമാനിയ, ബുസൈറ്റീൻ, സിത്ര,സൽമാബാദ്,ആലി, റിഫാ, ഉം അൽ ഹസ്സം , അദ്‌ലിയ, ഹൂറ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ നേരിട്ട് വിതരണം ചെയ്തത്. വരും ആഴ്ചകളിൽ മറ്റു പ്രദേശങ്ങളും ഉൾപ്പെടുത്തി പ്രഭാത ഭക്ഷണം വിതരണം ചെയ്യുമെന്ന് ടീം ശ്രെഷ്ഠ അറിയിച്ചു. സഹകരിച്ച എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.

Advertisment