Advertisment

യുഎഇയിൽ ഇന്ധന വിലയിൽ വർധനവ്; പുതിയ തീരുമാനം നടപ്പിലാക്കുക മെയ് ഒന്ന് മുതൽ

ഏപ്രിൽ മാസത്തേക്കാളും 19 ഫിൽസ് വർധിപ്പിക്കാനും ഡീസലിന് 2 ഫിൽസും വർധിപ്പിക്കാനുമാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്

New Update
petrol-price

ദുബായ്: യുഎഇയിൽ നാളെ മുതൽ പെട്രോൾ വില വർധിക്കും. ഏപ്രിൽ മാസത്തേക്കാളും 19 ഫിൽസ് വർധിപ്പിക്കാനും ഡീസലിന് 2 ഫിൽസും വർധിപ്പിക്കാനുമാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ഡീസൽ ലിറ്ററിന് 3.07 ദിർഹമാണ് മേയിൽ നൽകേണ്ടത്. ഏപ്രിലിൽ ലിറ്ററിന് 3.09 ദിർഹം. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.

പെട്രോൾ സൂപ്പർ 98 ലിറ്ററിന് 3.34 ദിർഹമാണ് നൽകേണ്ടത്. ഏപ്രിലിൽ ലിറ്ററിന് 3.15 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 3.22 ദിർഹം (ഏപ്രിലിൽ ലിറ്ററിന് 3.03 ദിർഹം). ഇ പ്ലസ് 91 ലിറ്ററിന് 3.15 ദിർഹം (2.96 ദിർഹം). വ്യത്യസ്ത വാഹനങ്ങൾക്കനുസരിച്ച് ഫുൾ ടാങ്ക് പെട്രോളിന് ഏപ്രിലിനേക്കാളും 9.69 മുതൽ 14.06 ദിർഹം വരെ കൂടുതൽ നൽകേണ്ടി വരും.

Advertisment