Advertisment

ഐജിഎഫ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക നവംബർ 26 മുതൽ 29 വരെ; ആഫ്രിക്ക കൂടി എത്തുന്നതോടെ പങ്കാളിത്ത രാജ്യങ്ങൾക്ക് ഇരട്ടി നേട്ടം കൈവരും

New Update
india global forum

ദുബായ്: ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ മൂന്നാംഘട്ടം ദുബായിൽ നവംബർ 26 മുതൽ നവംബർ 29 വരെ നടക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നടന്ന ഗ്ലോബൽ ഫോറം ഇന്ത്യ - യുഎഇ സഹകരണത്തിന്റെ വിശാലതയും ശക്തിയും വിളിച്ചോതുന്നതായിരുന്നു. ആഫ്രിക്കയെ കൂടി ഉൾപ്പെടുത്തി പുത്തൻ  നയരൂപീകരങ്ങളോടെയാണ് പുതിയ സീസൺ നടക്കുക. 

Advertisment

യു.എ.ഇ - ഇന്ത്യ ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത് ഉൾപ്പെടെ നിരവധി ​നേട്ടങ്ങൾ രണ്ട് സീസണുകൾ മൂലം ഉണ്ടായിട്ടുണ്ട്.  വ്യാപാരം, നിക്ഷേപം, നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നീ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ ഐജിഎഫ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക വഴി തുറക്കുകയാണ്.

നാല് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ത്യ, യുഎഇ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ  ബിസിനസ് സംരംഭകർ, നയരൂപകർത്താക്കൾ മുതലായവർ പങ്കെടുക്കും. മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾക്ക് എങ്ങനെ കൂടുതൽ യോജിപ്പോടെ പ്രവർത്തിക്കാനാകും ? മിഡിൽ ഈസ്റ്റിനെയും  ഇന്ത്യയെയും ഉൾക്കൊള്ളുന്ന സാമ്പത്തിക ശക്തിയെ ആഫ്രിക്കയിലെ പുതിയ അതിർത്തികളിലേക്ക് എങ്ങനെ നയിക്കാനാകും ? തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും അവലോകനങ്ങളും നടക്കും. 

ചരിത്രപരമായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള  വിപുലമായ സഹകരണം ഇപ്പോൾ നടക്കുന്നുണ്ട്. കാര്യമായ പ്രയോജനപ്പെടുത്താത്ത തന്ത്രപരമായ സാധ്യതകളുള്ള ആഫ്രിക്കൻ ഭൂഖണ്ഡം ചേരുന്നതിലൂടെ ഇന്ത്യയ്ക്കും യുഎഇയിക്കും തങ്ങളുടെ ബന്ധത്തിന്റെ പുതിയ അധ്യായം തുറക്കാൻ കഴിയുമെന്നാണ്  വിശ്വസിക്കുന്നതെന്ന്  ഐജിഎഫ് സ്ഥാപകനും ചെയർമാനുമായ മനോജ് ലദ്‌വ പറഞ്ഞു, 

കാലാവസ്ഥാ വ്യതിയാന ലഘൂകരണം പ്രധാനമായും ചർച്ച ചെയ്യും. ഏറ്റവും കുറവ് കാർബൺ ഉദ്‌ഭവനം ആണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. തത്ഫലമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, പൊതുജനാരോഗ്യം, കൃഷി, വികസന ലക്ഷ്യങ്ങൾ എന്നിവയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള മാർ​ഗ നിർദേശങ്ങൾ ആഫ്രിക്കയ്ക്ക് നൽകാൻ  ഇന്ത്യ, യുഎഇ  തുടങ്ങിയ രാജ്യങ്ങൾക്ക്  സാധിക്കുമെന്നും ലദ്‌വ പറഞ്ഞു.

Advertisment