Advertisment

അക്കാഫ് പ്രൊഫെഷണൽ ലീഗ് സീസൺ 3 - വർക്കല സി.എച്ച്.എം.എം കോളേജ്  ജേതാക്കളായി

author-image
ഗള്‍ഫ് ഡസ്ക്
New Update
akaf cricket league

ഷാര്‍ജ: അക്കാഫ് ഇവെന്റ്സ് നടത്തിയ അക്കാഫ് പ്രൊഫഷണൽ ലീഗ് (എ.പി.എൽ) മൂന്നാം സീസണിൽ 32 കോളേജ് അലുംനികൾ മറ്റുരച്ചതിൽ സി.എച്ച്.എം.എം. കോളേജ്, വർക്കല ജേതാക്കളായി. ഷാർജ ഡി.സി. സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്ങര ഉത്ഘടന ചടങ്ങുകൾ നിർവഹിക്കുകയുണ്ടായി.എ.പി.എൽ അംബാസിഡറും മുൻ ഇന്ത്യൻ മലയാളി ക്രിക്കറ്റ്‌താരവുമായ എസ്‌. ശ്രീശാന്ത് മുഖ്യ അതിഥിയായിരുന്നു. 

Advertisment

വാശിയെറിയ 100 ബോൾ ഫോർമാറ്റിൽ നടന്ന  മത്സരത്തിൽ പേയ്സ് എഞ്ചിനീയറിംഗ് കോളേജിനെ പരാജയപ്പെടിത്തിയാണ് രണ്ടാം തവണയും വർക്കല സി.എച്ച്.എം.എം കോളേജ് എ.പി.എൽ സീസൺ 3 യിലും വിജയകൊടി പാറിച്ചത്. വനിതാ ടീമുകൾ മാറ്റുരുച്ച മത്സരത്തിൽ റോയൽ സ്ട്രൈകേഴ്സ് 70 റണ്ണുകൾക്ക് സാബ്കോൺ പ്രിൻസസിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി ശ്രീദേവി തിരഞ്ഞെടുക്കപ്പെട്ടു.

സി.എച്ച്.എം.എം.വർക്കലയുടെ അബ്ദുൽ സഫർ ഫൈനലിൽ പ്ലയെർ ഓഫ് ദി മാച്ച് ആയും, പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി സി.എച്ച്.എം.എമ്മിലെ റയാൻ റഷീദും, ബെസ്ററ് ബാറ്ററായി സി. എച്ച്. എം. എം ന്റെ തന്നെ ഹരി പ്രശാന്തും, ബെസ്ററ് ബൗളർ ആയി ഗവണ്മെന്റ് കോളജ് കാസർഗോഡിന്റെ ഉണ്ണികൃഷ്ണനും, ബെസ്ററ് വിക്കറ്റ് കീപ്പറായി എം. ജി.കോളേജ് തിരുവനന്തപുരത്തിന്റെ പ്രജീഷ് നമ്പ്യാരും, ബെസ്ററ് ഫീൽഡറായി പി. എ. കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ മിഥുൻ ശങ്കറും, വേഗമേറിയ 50 നും 100 നും   സി. എച്ച്. എം. എം ന്റെ ജുനൈദും, മികച്ച വെറ്ററൻ പ്ലയറായി ഇഗ്‌സയുടെ വിനൻ നായർ, പ്രോമിസിംഗ് ടാലെന്റ്റ് ആയി ഇഗ്‌സയുടെ മാധവ് മനോജ് നായർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

അക്കാഫ് ഭാരവാഹികളായ പ്രസിഡന്റ്‌ ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി. എസ്‌. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി മനോജ്‌. കെ. വി, ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല, അക്കാഫ് വനിതാ വിഭാഗം ഭാരവാഹികളായ റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്,  ജനറൽ കൺവീനർ കിഷൻ കുമാർ, എ. പി. എൽ. അഡ്വൈസർ ബിന്ദു ആന്റണി, കോർഡിനേറ്റർ ജോൺസൻ മാത്യു, ജോയിന്റ് കൺവീനർമാരായ ബിജു കൃഷ്ണൻ ,ടിന്റു വര്ഗീസ്, അബ്ദുല്ല കുട്ടി, പ്രകാശ് നാരായണൻ, പുഷ്പജൻ, സതീഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Advertisment