Advertisment

അക്കാഫ് ഇവെന്റ്സ് ഗ്ലോബൽ ഓണം 'ആവണി പൊന്നോണം' - റോഡ് ഷോ ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
New Update
akcaf sharjah

24 ലോക റെക്കോർഡുകളോടെ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളർ എന്ന ഖ്യാതി നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ അക്കാഫ് ഇവെന്റ്സ് ഒരുക്കുന്ന ഗ്ലോബൽ ഓണാഘോഷം ആവണി പൊന്നോണം റോഡ് ഷോ ഉദ്‌ഘാടനം ചെയ്തു.

Advertisment

akcaf sharjah-2

ഒക്ടോബർ 8 ന് ഷാർജ എക്സ്പോ സെന്ററിൽ അണിയിച്ചൊരുക്കുന്ന ബൃഹത്തായ ഓണാഘോഷങ്ങളുടെ മുഖ്യ പ്രയോജകരായി 10 x പ്രോപ്പർട്ടീസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസ്തുത ചടങ്ങിൽ 10 x പ്രോപ്പർട്ടീസിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടർ രാകേഷ്, സിഒഒ ജോൺ സക്കാറി എന്നിവർ പങ്കെടുത്തു.

akcaf sharjah-3

പ്രവാസ ലോകത്തെ ഏറ്റവും മനോഹരമായ ഓണാഘോഷങ്ങൾക്ക് എന്നും നേതൃത്വം നൽകാൻ അക്കാഫ് ഇവെന്റ്സ് പ്രാമുഖ്യം നല്കിയിരുന്നുവെന്ന് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. സാർവദേശീയമായി ഓണം ആഘോഷിക്കപ്പെടാൻ അക്കാഫ് നടത്തുന്ന പരിശ്രമങ്ങളുടെ തുടക്കമാണിതെന്നും ലോക മലയാളികളുടെ പരിച്ഛേദം ഇത്തവണ ആവണി പൊന്നോണത്തിന് ഉണ്ടാവുമെന്നും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ സൂചിപ്പിച്ചു. 

akcaf sharjah-4

അക്കാഫ് ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്, അക്കാഫ് വൈസ് പ്രസിഡന്റ് അഡ്വ ഹാഷിക് തൈക്കണ്ടി, ആവണി പൊന്നോണം ജനറൽ കൺവീനർ മനോജ് ജോൺ, അക്കാഫ് സെക്രട്ടറി മനോജ് കെ വി, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, ആവണി പൊന്നോണം എസ്‌കോം കോഓർഡിനേറ്റർ ഷെഫി അഹമ്മദ്, ജോയിന്റ് ജനറൽ കൺവീനർമാരായ വിദ്യ പുതുശ്ശേരി, സജി പിള്ള, സൂരജ് പി കെ, സ്പോൺസർ കമ്മിറ്റി കൺവീനർ രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രെഷറർ ഫിറോസ് അബ്ദുല്ല, സുധീർ പൊയ്യാര,  ജോൺസൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

Advertisment