Advertisment

യുക്രെയ്നു ബ്രിട്ടന്‍ 500 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ നല്‍കും

New Update
bvcxsrt

കീവ്: യുക്രെയിനു സൈനിക സഹായമായി ബ്രിട്ടന്‍ അഞ്ഞൂറ് മില്യന്‍ പൗണ്ടിന്റെ ആയുധ പാക്കേജ് നല്‍കുമെന്ന് യുൈ്രകന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി. ബ്രിട്ടനില്‍നിന്ന് യുക്രെയിനു ലഭിക്കുന്ന ഏറ്റവും വലിയ ആയുധപാക്കേജാണിത്.

സ്റ്റോം ഷാഡോ പോലുള്ള മാരക മിസൈലുകള്‍, ആയുധ സജ്ജമായ വാഹനങ്ങള്‍, കപ്പലുകള്‍, മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായുള്ള ഫോണ്‍ സന്ദേശത്തിനുശേഷമാണ് പാക്കേജ് ലഭ്യമാകുന്ന വിവരം സെലന്‍സ്കി വെളിപ്പെടുത്തിയത്.

പ്രതിരോധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തേക്കുറിച്ച് സുനകുമായി ചര്‍ച്ച നടത്തിയതായും സെലന്‍സ്കി വ്യക്തമാക്കി. ബ്രിട്ടന്‍ 2022 ഫെബ്രുവരി മുതല്‍ 12 ബില്യണ്‍ പൗണ്ട് തുകയുടെ സൈനികസഹായം യുൈ്രകന് നല്‍കിക്കഴിഞ്ഞതായാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കണക്ക്.

UKRAIN weapons
Advertisment