Advertisment

ബ്രിട്ട്നി സ്പിയേഴ്സ് മൂന്നാമതും വിവാഹമോചിതയായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
54wsdfgh

ലോസ് ആഞ്ചലസ്: പോപ് സൂപ്പര്‍ സ്ററാര്‍ ബ്രിട്ട്നി സ്പിയേഴ്സും നടനും മോഡലുമായ സാം അസ്ഗാരിയും തമ്മില്‍ വിവാഹമോചിതരായി. മാസങ്ങളോളം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് തീരുമാനം. വെള്ളിയാഴ്ച കോടതിയിലെത്തിയ ബ്രിട്നിയും സാമും വിവാഹമോചിതരാകാന്‍ പരസ്പരണ ധാരണയിലെത്തിയതായി അറിയിച്ചതോടെയാണ് കോടതി വിവാഹമോചനം നല്‍കിയത്.

Advertisment

42കാരിയായ ബ്രിട്നിയും 30കാരനായ സാമും ഏഴും വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2022 ജൂണിലാണ് വിവാഹിതരായത്. സെലീന ഗോമസും പാരിസ് ഹില്‍ട്ടണും മഡോണയും അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ മുതല്‍ ഇരുവരും അകല്‍ച്ചയിലായിരുന്നു. ഓഗസ്ററില്‍ സാം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല. വിവാഹിതരാകുന്നതിനു മുന്‍പ് ഒരിക്കല്‍ ഗര്‍ഭഛിദ്രം സംഭവിച്ചതായി ബ്രിട്നി ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. സാമിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് രണ്ടു തവണ ബ്രിട്ട്ണി വിവാഹിതയായിട്ടുണ്ട്.

മുന്‍ ഭര്‍ത്താവ് കെവിന്‍ ഫെഡല്‍ലൈനില്‍ രണ്ട് ആണ്‍കുട്ടികളും പിറന്നിരുന്നു. 2004ല്‍ കെവിനെ വിവാഹം ചെയ്ത ബ്രിട്ട്നി 2007ല്‍ വിവാഹമോചിതയായി. 2004ല്‍ ബാല്യകാല സുഹൃത്തായ ജാസണ്‍ അലക്സാണ്ടറുമായി ബ്രിട്ട്നി വിവാഹം ചെയ്തിരുന്നു. പക്ഷേ ആ ബന്ധം മൂന്നു ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ. അതിനു ശേഷമായിരുന്നു കെവിനുമായുള്ള വിവാഹം. 

britney_spears
Advertisment