Advertisment

ഭാര്യയെ കൊന്ന കേസില്‍ ഇന്ത്യക്കാരന് ബ്രിട്ടനില്‍ ജീവപര്യന്തം

New Update
6543wdfb

ലണ്ടന്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് ബ്രിട്ടനില്‍ ജീവപര്യന്തം തടവ് ശിക്ഷ. സാഹില്‍ ശര്‍മ എന്നയാള്‍ക്കാണ് കിങ്സ്ററണ്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. പരോളില്ലാതെ പതിനഞ്ചുവര്‍ഷം തടവ് അനുഭവിക്കണം.

കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൃത്യം നടത്തിയശേഷം പ്രതിതന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ ആഷ് ട്രീ വേയിലെ ദമ്പതികളുടെ താമസ സ്ഥലത്താണ് സാഹിലിന്റെ ഭാര്യ മെഹക് ശര്‍മയെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. 

Sahil Sharma
Advertisment