Advertisment

വേൾഡ് മലയാളി ഫെഡറേഷൻ (WMF): 2024-2026 ലേക്കുള്ള ഫ്ലോറൻസ് (ഇറ്റലി) കമ്മിറ്റിക്ക്‌ പുതിയ ഭാരവാഹികൾ

New Update
bbd46f98-1444-4b58-bb11-41484e9170a7.jpeg

യുകെ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഫ്ലോറൻസ് (ഇറ്റലി)  2024-2026  കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച ഉച്ചക്ക് ചെയ്‌സ ഡി സാന്റോ സ്റ്റെഫാനോ ഇൻ പെയ്നിൽ വെച്ച് സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

Advertisment

ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. യൂണിറ്റ് രക്ഷധികാരി ഫാ. ജോമി സിജോ പടനിലത്ത്  പുതുവത്സര സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമതി. ആനി അൽഫോൻസ് കഴിഞ്ഞ രണ്ടു വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിക്കുകയും കമ്മിറ്റി അംഗങ്ങളുടെയും, യൂണിറ്റിലെ മറ്റ് അംഗങ്ങളുടെയും പ്രവർത്തനത്തിനും സഹകരണത്തിനും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന്, യോഗത്തിന്റ മുഖ്യ അജണ്ടയായ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന നടപടി ക്രമങ്ങൾ നടക്കുകയും ഗ്ലോബൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഒൻപത് അംഗങ്ങളെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.e263043b-2d41-461e-90b6-7407b4d05d72.jpeg

മാതൃ ദിനത്തോട് അനുബന്ധിച്ചു നടത്തിയ 'ലക്കി മമ്മ' നറുക്കെടുപ്പിൽ സമ്മാനാർഹയായ ശ്രീമതി. അന്ന ജോയ്, പ്രോത്സാഹന സമ്മാനാർഹയായ ശ്രീമതി. ലീന പൗലോസ് എന്നിവർക്കുള്ള ഉപഹാരം നൽകി. കൂടാതെ ഒക്ടോബർ മാസം  സംഘടിപ്പിച്ച 'കൾച്ചറൽ ഫെസ്റ്റിൽ' ആദ്യാവസാനം  പരിപാടിയുടെ വിജയത്തിന്  നേതൃത്വo നൽകിയ ശ്രീമതി. ടെസ്സി, കുമാരി അമല എന്നിവരെ പ്രത്യേകം ആദരിക്കുകയും യൂണിറ്റ് കമ്മിറ്റി ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. 

ശ്രീ. ജിയോ ജേക്കബ് സ്പോൺസർ ചെയ്ത 'ഫയർ വർക്ക്‌' ചടങ്ങിന്റെ മാറ്റ് കൂട്ടി. നന്ദി പ്രകാശന ചടങ്ങിനും ചായ സൽക്കാരത്തിനും 

ശേഷം ആറ് മണിയോടെ യോഗം അവസാനിച്ചു.ed31b4a7-5c8e-4e41-8a89-b41e1e63118c.jpeg

തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ: 

കാതറിൻ വർഗീസ് മാടശ്ശേരി (പ്രസിഡന്റ്‌), ഫ്രാൻസിസ് അച്ചാണ്ടി പോൾ (വൈസ് പ്രസിഡന്റ്‌), കാച്ചപ്പിള്ളി ഔസോ തോമസ് (സെക്രട്ടറി), ടെസ്സി ടെറൻസ് (ജോയിന്റ് സെക്രട്ടറി), ലിയ മണക്കാളൻ പൗലോസ് (ട്രഷറർ), ജെസ്സി മേരി സോളി ജോൺ (വിമൻസ് കോർഡിനേറ്റർ), ഹെൽവിൻ ജോയ് (യൂത്ത് കോർഡിനേറ്റർ), മിനി പുളിക്കൽ & നിഖിൽ ജോസ് (നാഷണൽ കമ്മിറ്റി)

Advertisment