Advertisment

യുകെയിൽ ശരാശരി ഭവനവായ്‌പ നിരക്കുകളിൽ കുറവ്; പകുതിയിലേറെ ഭവനവായ്പ സേവന ദാതാക്കൾ വായ്പ നിരക്ക് വെട്ടിക്കുറച്ചു

New Update
d17a1216-1889-43e7-b004-0b4b262ddb0a.jpeg

യുകെ: യുകെയിൽ രണ്ട് വർഷത്തെ ശരാശരി മോർട്ട്ഗേജ് വായ്പ്പ നിരക്ക് ബുധനാഴ്ച 5.92% ആയി കുറഞ്ഞു. യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാവായ ഹാലിഫാക്‌സ്,  ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ മോർട്ട്ഗേജ് വായ്പ്പ സ്ഥാപനങ്ങൾ ഈ ആഴ്ച ആദ്യം തന്നെ അവരുടെ നിരക്ക് വെട്ടിക്കുറച്ചിരുന്നു. വരും ആഴ്ചകളിൽ കൂടുതൽ ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും തങ്ങളുടെ നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. പണപ്പെരുപ്പം കുറയുന്നതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വർഷം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഭവന വായ്പൽ ഗണ്യമായ കുറവ് വന്നിരിക്കുന്നത്.9e8cd06f-f3e3-4e1c-8dc2-44c963d5fdca.jpeg

Advertisment

ഹാലിഫാക്‌സ് ബാങ്ക് ചൊവ്വാഴ്ച വായ്പ നിരക്ക് 0.83 ശതമാനം വരെ കുറച്ചതിന് പിന്നാലെയാണ് മറ്റുള്ള മോർട്ഗേജ് വായ്പ സ്ഥാപനങ്ങളും അവരവരുടെ നിരക്കുകളിൽ കുറവ് വരുത്തിയിരിക്കുന്നത്. ഹാലിഫാക്‌സിന്റെ മാതൃ ഗ്രൂപ്പ്‌ ആയ ലോയ്ഡ്‌സ് ബാങ്കിംഗിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥാപനമായ ക്ലബ് ലോയ്ഡ്‌സ് ഡിവിഷനും ഇതേ നിരക്കുകൾ കുറച്ചതായി അറിയിച്ചു. ലീഡ്സ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ്  നിരക്കുകൾ 0.49 ശതമാനം വരെ കുറച്ചിട്ടുണ്ട്. മറ്റൊരു മോർട്ട്ഗേജ് ദാതാവ് എച്ച്എസ്ബിസി ആണ്  വായ്പ നിരക്ക് കുറച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ടത്. എച്ച്എസ്ബിസിയുടെ ഒരു ഡിവിഷനായ ഫസ്റ്റ് ഡയറക്‌ടും നാളെ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കൽ പ്രഖ്യാപിചേർക്കും.82d2370d-5c15-4d67-9bb3-37a4246fff13.jpeg

യുകെയുടെ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് ബുധനാഴ്ച 5.92% ആയിരുന്നു. കണക്കുകൾ പ്രകാരം തലേദിവസം ഇത് 5.93% ആയിരുന്നു. അഞ്ച് വർഷത്തെ ശരാശരി നിരക്ക് 5.53% ശതമാനമായി കുറഞ്ഞു.

2023 ൽ, വർദ്ധിച്ചുവരുന്ന ജീവിത ചിലവിലുണ്ടായ വർധന സൃഷ്‌ടിച്ച പ്രതികൂല സാഹചര്യം നിമിത്തം, വൻ തോതിൽ യുകെയിലെ മോർട്ട്ഗേജ് വിപണി തകർന്നിരുന്നു. സാഹചര്യങ്ങൾക്ക് വ്യത്യാസം വന്നിട്ടില്ലെങ്കിലും, ഈ പുതു മത്സരത്തിൽ കൂടുതൽ ഉപഭോക്താക്കളെ വീട്ടുടമസ്ഥരാകാൻ സഹായിക്കുന്നതിനായി അവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് മോർട്ഗേജ് സ്ഥാപനങ്ങൾ വായ്പ നിരക്കുകൾ വെട്ടി കുറച്ചതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.91ce278f-3e9f-47e8-9ced-546ffb97c6a0.jpeg

സമീപ ആഴ്‌ചകളിൽ മോർട്ട്‌ഗേജ് നിരക്കുകൾ ക്രമേണ കുറഞ്ഞു വരുകയായിരുന്നു. ആറ് മാസത്തിനിടയിൽ ആദ്യമായിട്ടാണ് യുകെയിൽ രണ്ട് വർഷത്തെ ശരാശരി ഭവന വായ്പ നിരക്ക് ആറ് ശതമാനത്തിൽ താഴെയായി കുറഞ്ഞിരിക്കുന്നത്.

Advertisment