Advertisment

ലണ്ടനിൽ ട്യൂബ് ട്രെയിൻ തൊഴിലാളികൾ ജനുവരി 7 മുതൽ പണിമുടക്കിലേക്ക്; ശമ്പള വർദ്ധനവ് പ്രധാന ആവശ്യം. പണിമുടക്ക് പൂർണ്ണമായോ ഭാഗികമായോ യാത്രക്കാരെ ബാധിക്കും

New Update
9379dbf2-d4d4-44c1-b649-08aa794a22e8.jpeg

യുകെ: റെയിൽ, മാരിടൈം &  ട്രാൻസ്‌പോർട്ട് യൂണിയൻ (ആർഎംടി) ആണ്  ജനുവരി 7 മുതൽ 12 വരെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ട്യൂബ് സേവനങ്ങൾക്ക് മുഴുവനായോ ഭാഗികമായോ കനത്ത തടസ്സമുണ്ടാക്കും. ശമ്പള വർദ്ധനവ് ആണ് തൊഴിലാളികളുടെ പ്രധാന ആവശ്യം.e54744d2-ae16-4465-b218-fd576b6fec41.jpeg

Advertisment

ലണ്ടൻ അണ്ടർഗ്രൗണ്ട് ജോലികളിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള യൂണിയൻ അംഗങ്ങൾ വ്യത്യസ്ത ദിവസങ്ങളിലാണ്‌ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷാവസാനം അഞ്ചു ശതമാനം ശമ്പള വർദ്ധന നിർദേശത്തിനെതിരെ ആർഎംടി അംഗങ്ങൾ വോട്ട് ചെയ്തിരുന്നു.

യാത്ര അത്യാവശ്യം ആണെങ്കിൽ മാത്രമേ പണിമുടക്ക് ദിവസങ്ങളിൽ യാത്ര ചെയ്യാവൂ എന്ന് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (ടിഎഫ്എൽ) യാത്രക്കാരോട് അഭ്യർത്ഥിച്ചു.4fc35d6e-4828-4259-b459-12ab620009e2.jpeg

എന്നാൽ, ബസ്, ഡിഎൽ ആർ, ലണ്ടൻ ഓവർഗ്രൗണ്ട്, എലിസബത്ത് ലൈൻ സർവീസുകളിലെ മറ്റ് ടിഎഫ്എൽ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കില്ല.

Advertisment