Advertisment

നോർത്ത് ഈസ്റ്റ്‌ കേരള ഹിന്ദു സമാജം (യു കെ) യുടെ സംഘടിപ്പിച്ച വിഷു ആഘോഷങ്ങൾ വർണ്ണോജ്വലമായി; ഭദ്രദീപം തെളിച്ചത് നാട്ടിൽ നിന്നെത്തിയ മാതാപിതാക്കൾ; വിഷു കൈനീട്ടമായി നൽകിയത് ഉണ്ണിക്കണ്ണന്റെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങൾ

ഉണ്ണിക്കണ്ണന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പൗണ്ട് കോയിനുകൾ പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിഷുകൈനീട്ടമായി, നാട്ടിൽ നിന്നും ചടങ്ങിൽ സംബന്ധിക്കാൻ എത്തിച്ചേർന്ന മാതാ പിതാക്കളുടെ നേതൃത്വത്തിൽ നല്‍കി

author-image
റോമി കുര്യാക്കോസ്
Updated On
New Update
North East Kerala Hindu Samajam uk

ഡെറം: നോർത്ത് ഈസ്റ്റ്‌ കേരള ഹിന്ദു സമാജം (യു കെ) യുടെ സംഘടിപ്പിച്ച വിഷു ആഘോഷങ്ങൾ വർണ്ണോജ്വലമായി.  ഡെറം ബ്രാൻഡൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ, നാട്ടിൽ നിന്നും എത്തിച്ചേർന്ന ഗുരു തുല്യരായ മാതാപിതാക്കൾ, മായ കേശവന്റെ മാതാവ് ഓമന കേശവൻ,  രാഖിയുടെ മാതാപിതാക്കളായ ശിവദാസൻ വെട്ടേകാട്ട് -  അംബുജം ശിവദാസൻ എന്നിവരോടൊപ്പം ഡോ. വി പി ആർ പിള്ളൈ, ഡോ. ലക്ഷ്മി നാരായൺ ഗുപ്ത, വിനോദ് ജി നായർ, സുഭാഷ് ജി നായർ, ശാന്തി നിഷാദ്,  അനിൽകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിനോദ് ജി നായർ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. 

Advertisment

North East Kerala Hindu Samajam uk1

ചടങ്ങിൽ ഡോ. വി പി ആർ പിള്ളൈ വിജ്ഞാന പ്രദമായ വിഷു മഹാത്മ്യ പ്രഭാഷണം നടത്തി. തുടർന്ന്,  പ്രവീൺ കുമാറിന്റെയും ഗീനാപ്രവീണിന്റെയും മകൾ അവനിജാ പ്രവീൺകുമാർ വിഷുവിനെ കുറിച്ച് ഉജ്ജലമായ ഒരു പ്രഭാഷണം നടത്തി. ശാന്തി നിഷാദ് കൃത്ജ്ഞത രേഖപ്പെടുത്തി.

വേദിയിലെ ചടങ്ങുകൾക്ക് ശേഷം, ഉണ്ണിക്കണ്ണന്റെ ഛായചിത്രം വഹിച്ചുകൊണ്ട് ഉണ്ണിക്കണ്ണന്മാരും രാധമാരും മുത്തുകുടകൾ, താളമേളങ്ങൾ ഗാനലാപനങ്ങൾ എന്നിവയുടെ അകമ്പടിയോടുകൂടി നൂറു കണക്കിന് ഭക്തജങ്ങൾ പങ്കെടുത്ത ശോഭായാത്ര അരങ്ങേറി. 

North East Kerala Hindu Samajam uk2

ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ച കലാവിരുന്നുകളിൽ, സമാജത്തിലെ കുട്ടികൾ അടക്കമുള്ള അനുഗ്രഹീത കലാകാരന്മാരുടെയും കലാകാരികളുടേയും നേതൃത്വത്തിൽ അവതരിപ്പിച്ച വിഷു തിരുവാതിര, ക്ലാസ്സിക്കൽ - സെമി ക്ലാസ്സിക്കൽ ഡാൻസ്, പാട്ടുകൾ, കുട്ടികൾക്കായി "വിഷുക്കണി" എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രരചന മത്സരം, വിഷുക്കണി എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ എല്ലാവവരിലും സംതൃപ്തിയും സന്തോഷവും ഉളവാക്കി. 

North East Kerala Hindu Samajam uk3

ഉണ്ണിക്കണ്ണന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പൗണ്ട് കോയിനുകൾ പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിഷുകൈനീട്ടമായി, നാട്ടിൽ നിന്നും ചടങ്ങിൽ സംബന്ധിക്കാൻ എത്തിച്ചേർന്ന മാതാ പിതാക്കളുടെ നേതൃത്വത്തിൽ നൽകപ്പെടുകയുണ്ടായി. 

സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചന മത്സരങ്ങൾ, പത്ത് വയസിനു മുകളിൽ ഉള്ളവർരുടെ മത്സരത്തിൽ ദേവനാരായണൻ രാജഷ് ഒന്നാം സ്ഥാനവും നിവേദ് നിഷാദ് രണ്ടാം സ്ഥാനവും; പത്ത് വയസ്സിനു താഴെ ഉള്ള കുട്ടികളുടെ മത്സരത്തിൽ അർജവ് രെമിത്ത് ഒന്നാം സ്ഥാനവും നീരവ് നിഷാദ് രണ്ടാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്ക് സരസ്വതി കണ്ടേടത്ത്, ഓമന കേശവൻ ശിവദാസൻ പോട്ടെക്കാട്ട്,  അംബുജം ശിവദാസൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. മനോഹരമായ അവതരണത്തിലൂടെ  ശാന്തി നിഷാദ് വേദിയെയും, സദസ്സിനെയും നിയന്ത്രിച്ചു.

Advertisment