Advertisment

ബ്രിട്ടീഷ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സുനകിനു തിരിച്ചടി

New Update
xcxvcdd

ലണ്ടന്‍: ബ്രിട്ടനില്‍ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കു കനത്ത പരാജയം. പ്രധാനമന്ത്രി ഋഷി സുനകിനേറ്റ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇംഗ്ളണ്ടിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റം ലേബര്‍ പാര്‍ട്ടിക്ക് 14 വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും വര്‍ധിപ്പിക്കുന്നു.

ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ നാല് പതിറ്റാണ്ടിനിടയിലെ മോശം തെരഞ്ഞെടുപ്പ് ഫലമാണിത്. അവര്‍ക്ക് പകുതിയിലേറെ സീറ്റ് കുറഞ്ഞു. പാര്‍ലമെന്റിലേക്ക് ബ്ളാക്പൂള്‍ സൗത്ത് സീറ്റില്‍ നടന്ന ലേബര്‍ പാര്‍ട്ടി വിജയിച്ചു. മേയര്‍ തെരഞ്ഞെടുപ്പുകളിലും ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. പൂര്‍ണമായ തെരഞ്ഞെടുപ്പ് ഫലം ശനിയാഴ്ചയേ പുറത്തുവരൂ. ജനുവരിയിലാണ് പൊതുതെരഞ്ഞെടുപ്പ്. 

uk_local_election
Advertisment