Advertisment

ഐഒസി ലണ്ടനിൽ സംഘടിപ്പിച്ച 'ന്യായ് പത്ര' അനാവരണ ചടങ്ങ് പ്രൗഢഗംഭീരമായി; അഞ്ച് 'ന്യായ്' ഉറപ്പുകൾ വിശദീകരിക്കുന്ന 'ചടങ്ങിന് സാക്ഷികളായത് വൻ ജനാവാലി; സജീവ പങ്കാളിത്തവുമായി കേരള ഘടകം

author-image
റോമി കുര്യാക്കോസ്
Updated On
New Update
bvgbhjkm
ലണ്ടൻ: 2024 - പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കോൺഗ്രസ് പാർട്ടി പുറത്തിറക്കിയിട്ടുള്ള പ്രകടനപത്രിക 'ന്യായ് പത്ര' അവതരിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനുമായി ഐഒസി (യു കെ) - ഐഒസി (യു കെ) വനിത വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച ചടങ്ങ് പ്രൗഢഗംഭീരമായി. 'NYAY FOR ALL' എന്ന പേരിൽ തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങിന് നേർസാക്ഷികളാകുവാൻ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ജനാവലി എത്തിച്ചേർന്നു. ചടങ്ങിൽ ഐഒസി (യു കെ) - കേരള ഘടകത്തിന്റെ സജീവ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
Advertisment

രാജ്യം തന്നെ വൻ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ നടക്കുന്ന പ്രധാന്യമേറിയ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ആത്മാവും പൈതൃകവുമായ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള 'INDIA' മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യവും പ്രധാന്യവും ചടങ്ങിൽ ചർച്ചയായി.

ഐഒസി (യു കെ) നാഷണൽ പ്രസിഡന്റ്‌ കമൽ ദലിവാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഐഒസി (യു കെ) - ലണ്ടൻ പ്രസിഡന്റ്‌ രാഷ്പാൽ സിംഗ് സംഘ സ്വാഗതം ആശംസിച്ചു.

യുവാക്കൾ, സ്ത്രീകൾ, തൊഴിലാളികൾ, കർഷകർ എന്നിവർക്കുള്ള അഞ്ച് 'ന്യായ്' ഉറപ്പുകൾ അടങ്ങുന്ന 'ന്യായ് പത്ര'യുടെ അനാവരണം, ചടങ്ങിന്റെ അധ്യക്ഷനും ഐഒസി (യു കെ) നാഷണൽ പ്രസിഡന്റുമായ കമൽ ദലിവാൽ നിർവഹിച്ചു. യു കെയിലെ പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങളിലും ബന്ധുമിത്രാദികളുടെ ഇടയിലും ഐഒസിയുടെ നേതൃത്വത്തിൽ 'ന്യായ് പത്ര'യുടെ വിശദാശങ്ങൾ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഒരു മാറ്റം തേടുകയാണെന്ന് അവകാശപ്പെട്ട കമൽ ദലിവാൽ, കോൺഗ്രസ് പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അഞ്ച് 'ന്യായ സ്തംഭ'ങ്ങളിൽ അധിഷ്ഠിതമായി ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരികൊണ്ട് ഒരുക്കിയതാണെന്നും പറഞ്ഞു.

പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ഏജൻസികളുടെ ദുരുപയോഗം തടയാനുമുള്ള നിയമവും പ്രകടനപത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്. അഞ്ച് 'ന്യായ്' ഉറപ്പുകളും ഈ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.'

ചടങ്ങിൽ ഐഒസി (യു കെ) സീനിയർ വൈസ് - പ്രസിഡന്റ് ബൽജിന്തർ ജയ്ൻപുരിയ, ഐഒസി (യു കെ) സീനിയർ വൈസ് - പ്രസിഡന്റ് & വനിത വിഭാഗം യൂറോപ്പ് കൺവീനർ ഗുർമിന്തർ രന്ത്‌വ, ഐഒസി (യു കെ) വൈസ് - പ്രസിഡന്റ്‌ സുധാകർ ഗൗഡ്, ഐഒസി (യു കെ) സെക്രട്ടറി ഇമാം ഹഖ്, ഐഒസി (യു കെ) - തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ്‌ ഖലീൽ മുഹമ്മദ്‌, ഐഒസി (യു കെ) വക്താവ് അജിത് മുതയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഐഒസി (യു കെ) ലീഡർ നച്ചെത്തർ ഖൽസി ആയിരുന്നു ചടങ്ങിന്റെ കോർഡിനേറ്റർ.

'ന്യായ് പത്ര' അനാവരണ ചടങ്ങുകൾക്ക് ശേഷം ഐഒസിയുടെ യു കെയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി നാഷണൽ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുത്ത പ്രതിനിധികൾക്കുള്ള നിയമന ഉത്തരവ് കൈമാറി.

ഐഒസി (യു കെ) നാഷണൽ കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ: വിക്രം ദുഹാൻ (ജനറൽ സെക്രട്ടറി), സന്ദീപ് സോണി (ട്രഷറർ), ഇമാം ഹഖ് (സെക്രട്ടറി), അജിത് മുതയിൽ (വക്താവ് & ഇൻ - ചാർജ് കേരള, തമിഴ്നാട് കർണാടക ഘടകങ്ങൾ), യഷ് സോളങ്കി (സെക്രട്ടറി ഐഒസി യൂത്ത് കോൺഗ്രസ്‌, യു കെ), അജയ് രമേശ്‌ യാദവ് (സെക്രട്ടറി ഐഒസി യൂത്ത് കോൺഗ്രസ്‌, യു കെ)

IOC Nyai Patra
Advertisment