Advertisment

ക്ലാസ്സ്‌ മുറിയിൽ തീപിടുത്തം; മാഞ്ചസ്റ്ററിലെ സ്കൂൾ തിങ്കളാഴ്ച വരെ അടച്ചു

author-image
റോമി കുര്യാക്കോസ്
Updated On
New Update
mastenger ashool

മാഞ്ചസ്റ്റർ (യുകെ): തീപിടുത്തത്തെ തുടര്‍ന്ന് മാഞ്ചസ്റ്ററിലെ സ്കൂൾ തിങ്കളാഴ്ച വരെ അടച്ചു. മാഞ്ചസ്റ്റർ ആർഡ്‌വിക്കിലെ ഡീൻ ട്രസ്റ്റ് സ്‌കൂളിന്റെ ഒരു ക്ലാസ്സ്‌ മുറിയിലാണ് വ്യാഴാഴ്ച രാത്രി തീപിടുത്തമുണ്ടായത്. സ്‌കൂൾ തിങ്കളാഴ്ച വരെ അടച്ചിടും. തീപിടുത്തത്തിന്റെ കാരണം ഫയർഫോഴ്‌സ് അന്വേഷിക്കുന്നു. 

Advertisment

ഒരു ക്ലാസ് മുറിയിൽ മാത്രമാണ് തീപിടുത്തമുണ്ടായതെങ്കിലും, വ്യാപകമായി നിറഞ്ഞ പുകയും വെള്ളവും മൂലം സ്കൂളിനും പരിസരപ്രദേശത്തും ചെറിയ തോതിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും, അടുത്ത വാരം ആദ്യം തന്നെ, കുട്ടികൾക്കായി സ്കൂൾ തുറന്നു കൊടുക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

mastenger school-2

ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ & റെസ്ക്യൂ സർവീസസ് ആണ് എട്ട് ഫയർ എഞ്ചിനുകളുമായി തീ അണയ്ക്കല്‍ യത്നത്തിന് നേതൃത്വo നൽകിയത്. അടച്ചിട്ടിരുന്ന പരിസര പ്രദേശത്തെ റോഡുകൾ തുറന്നു കൊടുത്തിട്ടുണ്ട്.

Advertisment