Advertisment

നെഹ്റുവിയൻ സോഷ്യലിസവും ദാർശ്ശനികതയും കാലിക പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണം - പ്രതിപക്ഷ നേതാവ് വിഡി സതീശൻ

New Update
vd satheesan-13

കേംബ്രിഡ്ജ്: നെഹ്രുവിയൻ സോഷ്യലിസവും, ദാർശ്ശനികതയും എക്കാലത്തെയും പ്രസക്തവും സമ്പന്നവുമായ രാഷ്ട്രീയ പ്രമാണവും, നേതാക്കൾക്ക്     ദിശാബോധവും, രാജ്യതന്ത്രജ്ഞതയും പകരുന്ന  പാഠപുസ്തകമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 

Advertisment

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ വർക്കേഴ്സ് കോൺഗ്രസ്സ് യൂണിയനും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച 'നെഹ്രുവിയൻ സോഷ്യലിസവും ദാർശ്ശനികതയും' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തനും, സോഷ്യലിസ്റ്റും, ഭരണ തന്ത്രജ്ഞനുമായ രാഷ്ട്ര ശില്പിയും ഭരണാധികാരിയുമാണ് നെഹ്റു. നെഹ്റുവിന്‍റെ കാഴ്ചപ്പാടുകൾ ആണ് വിഭജനത്തിന്റെയും സ്വാതന്ത്രാനന്തര അവസ്ഥതയിൽ നിന്നും ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിലേക്കും രാജ്യാന്തര ബന്ധങ്ങളിലേക്കും എത്തിച്ചത്.

കാലിക രാഷ്ട്രീയ അധംപതനത്തിനും, വർഗ്ഗീയ കലാപങ്ങൾക്കും, മാനുഷിക-ജനാധിപത്യ മൂല്യ ശോഷണത്തിനും കാരണം നെഹ്‌റു കാണിച്ചു തന്ന രാഷ്ട്രീയ ദിശാബോധത്തിൽ നിന്നും,സോഷ്യലിസ്റ്റ് ചിന്തോധാരയിൽ നിന്നുമുള്ള അകൽച്ചയാണെന്നും കെപിസിസി വൈസ് പ്രസിഡണ്ടുമായ വിഡി സതീശൻ കൂട്ടിച്ചേർത്തു. 

kembridge

നെഹ്രുവിനു ബ്രിട്ടനും, കേംബ്രിഡ്ജ് ട്രൈനിറ്റി കോളേജും അടക്കം ഉണ്ടായിരുന്ന വലിയ ബന്ധം ഏറെ അഭിമാനത്തോടെ കാണുന്ന ജനതയുടെ ഒരു

പ്രതിനിധിയാണ് താനെന്നും, അദ്ദേഹത്തെ അനുസ്മരിക്കുവാൻ കിട്ടിയ അവസരത്തെ ഏറെ നന്ദിയോടെ കാണുന്നുവെന്നു' കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മുൻ മുൻ മേയറും, ലേബർ പാർട്ടി നേതാവുമായ ലൂയിസ് ഹെർബെർട് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. 

ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും,സോളിസിറ്ററുമായ ബൈജു തിട്ടാല, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പിജി സ്റ്റുഡൻസ് യൂണിയൻ പ്രസിഡണ്ട് വരീഷ് പ്രതാപ്  എന്നിവരും സംസാരിച്ചു. 

Advertisment