Advertisment

യുകെയിൽ വരവറിയിച്ചു 'ജോസെലിൻ' കൊടുങ്കാറ്റ്; ബുധനാഴ്ച ഉച്ചയോടെ കാറ്റിന്റെ ശക്തി ക്ഷയിക്കും; റോഡ്, റെയിൽ, വ്യോമ ഗതാഗത തടസം; വൈദ്യുതി മുടക്കം; കനത്ത കാറ്റിനൊപ്പം പേമാരിയും വെള്ളപ്പൊക്കവും; പ്രകൃതി ക്ഷോഭത്തിൽ വലഞ്ഞു രാജ്യം

New Update
uk cyclone

യുകെ: ഇഷ കൊടുങ്കാറ്റ് വീശിയടിച്ച് ദിവസങ്ങൾക്ക് ശേഷം യുകെയെ ആകമാനം പിടിച്ചുലച്ചുകൊണ്ട് ജോസെലിൻ കൊടുങ്കാറ്റ് വരവറിയിച്ചു. ഈ സീസണിലെ പത്താമത്തെ കൊടുങ്കാറ്റാണ് ജോസെലിൻ.

Advertisment

നോർത്ത് വെയിൽസിലെ കാപ്പൽ ക്യൂരിഗിലിൽ 97 മൈൽ വേഗതയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ കാറ്റാണ് ഇവിടെ അടിച്ചത്.  സ്കോട്ട്ലൻഡിൽ ചൊവ്വാഴ്ച വൈകുന്നേരം ട്രെയിനുകൾ ഓട്ടം നിർത്തി.

uk cyclone-3

കാറ്റിനു പിന്നാലെ, ചൊവ്വാഴ്‌ച ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്‌തു, ബുധനാഴ്ച രാവിലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശി.

ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. വടക്കൻ അയർലണ്ടിലെ റോഡുകളിൽ വലിയ തടസ്സം ഉണ്ടായതായി റിപ്പോർട്ട്‌ ചെയ്തു. ചൊവ്വാഴ്ച രാത്രി വടക്കൻ വെയിൽസ്, വടക്കൻ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 60-80 മൈൽ വേഗതയിലാണ് കാറ്റ് അടിച്ചത്. 

കൊടുങ്കാറ്റുകളെ പ്രധാനമായും നയിക്കുന്നത് ശക്തമായ ഒരു ജെറ്റ് സ്ട്രീം ആണ്. അന്തരീക്ഷത്തിൽ ഉയർന്ന വേഗതയുള്ള കാറ്റ് അറ്റ്ലാന്റിക് കടക്കുന്നു, എന്നിരുന്നാലും 'എൽ നിനോ' പോലുള്ള ആഗോള പ്രതിഭാസങ്ങളും കൊടുങ്കാറ്റ് രൂപപ്പെടുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. 

uk cyclone-2

ബുധനാഴ്ചയോടെ 'ജോസെലിൻ' യു കെയിൽ നിന്ന് വഴിമാറി പോയി തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. എന്നിരുന്നാലും, ശക്തമായ കാറ്റ് രാവിലെ വരെ പല വടക്കൻ പ്രദേശങ്ങളെയും ബാധിക്കും.  പകൽ കഴുയുന്നതോടെ ക്രമേണ കാറ്റിന്റെ ശക്തി ക്ഷയിച്ചു തുടങ്ങും. ബുധനാഴ്ച ഉച്ചവരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ്, വടക്കൻ വെയിൽസ്, വടക്ക് - പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച ഒരു മണി വരെയും, സൗത്ത് വെയിൽസ്, മിഡ്‌ലാൻഡ്‌സ്, വടക്ക് - കിഴക്കൻ ഇംഗ്ലണ്ട് മൂന്ന് മണി വരെയും ശക്തമായ കാറ്റിന്റെ 'യെല്ലോ അലർട്ട്' മുന്നറിയിപ്പും വടക്കൻ, പടിഞ്ഞാറൻ സ്കോട്ട്‌ലൻഡിന്റെ തുറന്ന ഭാഗങ്ങളിൽ ബുധനാഴ്ച 8 മണി വരെ 'ആമ്പർ അലർട്ട്' മുന്നറിയിപ്പും മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്.

മറ്റിടങ്ങളിൽ, സൗത്ത് വെയിൽസിലെ പോർത്ത്‌കാവിൽ കടലിൽ അകപ്പെട്ടു പോയതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ട ആൾക്ക് വേണ്ടി കോസ്റ്റ്ഗാർഡ് ജീവനക്കാരും ഹെലികോപ്റ്ററും ആർഎൻഎൽഐ ലൈഫ് ബോട്ടുകളും ഉൾപ്പെട്ട് നടത്തിയിരുന്ന തിരച്ചിൽ ബുധനാഴ്ച പുലർച്ചെ താൽക്കാലികമായി നിർത്തിവച്ചു. സംഭവം പിന്നീട് വീണ്ടും പരിശോധിക്കുമെന്നാണ് കോസ്റ്റ്ഗാർഡ് അറിയിച്ചത്. 

ഇഷയും ജോസ്‌ലിനും യു കെയിൽ ആകമാനം പലയിടങ്ങളിലും റോഡ്, റെയിൽ, വിമാന യാത്രക്കാരുടെ യാത്ര തടസ്സപ്പെടുത്തി.

താൽക്കാലികമായി നിർത്തിവച്ച സ്‌കോട്ട്‌റെയിൽ ട്രെയിനുകൾ ബുധനാഴ്ച രാവിലെയോ ഉച്ചവരെയോ പുനരാരംഭിക്കില്ലെന്ന് ഓപ്പറേറ്റർ അറിയിച്ചു. ഒറ്റരാത്രികൊണ്ട് ചില കേടുപാടുകൾ സംഭവിച്ചതായി കമ്പനിക്ക് അറിയാമായിരുന്നുവെന്നും പകൽ വെളിച്ചത്തിൽ പരിശോധനകൾ നടക്കുന്നതിനാൽ ചിത്രം കൂടുതൽ വ്യക്തമാകുമെന്നും സ്‌കോട്ട്‌റെയിലിന്റെ കസ്റ്റമർ ഓപ്പറേഷൻസ് ഡയറക്ടർ ഫിൽ കാംബെൽ പറഞ്ഞു.

മരങ്ങളും മറ്റ് അവശിഷ്ടങ്ങളും ട്രാക്കിലേക്ക് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് ട്രെയിനുകൾ ഓടുന്നതിന് മുമ്പ് ഓരോ റൂട്ടിലും സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ടെന്ന് ട്രെയിൻ കമ്പനി അറിയിച്ചു.

uk cyclone-5

വടക്കൻ ഇംഗ്ലണ്ടിനും സ്‌കോട്ട്‌ലൻഡിനും ഇടയിൽ സർവീസ് നടത്തുന്ന ട്രാൻസ്‌പെനൈൻ എക്‌സ്‌പ്രസ്, ബുധനാഴ്ച ഉച്ചവരെ പ്രെസ്റ്റൺ മുതൽ ഗ്ലാസ്‌ഗോ, പ്രെസ്റ്റൺ മുതൽ എഡിൻബർഗ് റൂട്ടുകളിൽ യാത്ര ചെയ്യരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. 

അവന്തി വെസ്റ്റ് കോസ്റ്റിന്റെ  സ്‌കോട്ട്‌ലൻഡിലേക്കും തിരിച്ചുമുള്ള സർവീസുകൾ ബുധനാഴ്ച ഉച്ചവരെയെങ്കിലും റദ്ദാക്കുമെന്ന് ട്രെയിൻ കമ്പനി അറിയിച്ചു.

വടക്കൻ അയർലണ്ടിന്റെ റോഡ് ശൃംഖലയിലും കൊടുങ്കാറ്റ് വലിയ തടസ്സങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് ബുധനാഴ്ച അടച്ചിരുന്നു. ലണ്ടനിലെ M25 ലെ ഡാർട്ട്ഫോർഡ് ക്രോസിംഗിലെ QE2 പാലവും ശക്തമായ കാറ്റിനെ തുടർന്ന് ബുധനാഴ്ച അടച്ചു.

50,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ഇഷ കൊടുങ്കാറ്റിന്റെ ആഘാതത്തിൽ 3,000 ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലെന്നു എന്‍ഐഇ നെറ്റ്‌വർക്കുകൾ പറയുന്നു.

യുകെയിലെ മറ്റിടങ്ങളിൽ, ഇഷ കൊടുങ്കാറ്റ് ബാധിച്ച 96% ഉപഭോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി ഇലക്‌ട്രിസിറ്റി നോർത്ത് വെസ്റ്റ് അറിയിച്ചു.

uk cyclone-4

ബുധനാഴ്ച 09:45 വരെ സ്‌കോട്ട്‌ലൻഡിലുടനീളം 27 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും ഇംഗ്ലണ്ടിൽ 19 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവിലുണ്ട്.

യോർക്കിൽ, നഗരത്തിന്റെ ചില ഭാഗങ്ങൾ ഔസ് നദിയിലെ ജലനിരപ്പ് ഇതിനകം തന്നെ വളരെ ഉയർന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം 

അതേസമയം, ഞായറാഴ്ച ഇഷ കൊടുങ്കാറ്റിനിടെ സ്കോട്ട്‌ലൻഡിൽ വീണ മരത്തിൽ ഇടിച്ച കാറിൽ സഞ്ചരിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു. സ്റ്റെർലിംഗ്ഷെയറിലെ ഗ്രാഞ്ച്മൗത്തിൽ നിന്നുള്ള ജെയിംസ് ജിമ്മി ജോൺസ്റ്റോൺ (84) ആണ് മരിച്ചതെന്നു സ്ഥികരിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ, തെക്കൻ സ്കോട്ട്ലൻഡ്, വടക്ക് - പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാലാവസ്ഥ ഏറ്റവും മോശമായിരിക്കുമെന്നുംയാത്രകൾ മാറ്റിവെക്കണമെന്നുമുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

“ഇത്രയും കനത്ത മഴയും റോഡുകളിൽ അവശിഷ്ടങ്ങളും ഉള്ളതിനാൽ, ഡ്രൈവിംഗ് അവസ്ഥ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും” RAC വക്താവ് ആലീസ് സിംപ്സൺ പറഞ്ഞു. “ഡ്രൈവർമാരോട് മരങ്ങൾക്കടിയിലോ സമീപത്തോ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

Advertisment