Advertisment

ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷൻ ആതിഥ്യമരുളിയ ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ വർണാഭമായി; ആഘോഷങ്ങൾക്ക് വേദിയായത് ചരിത്രപ്രധാനമായ ഗിൽഡ്ഹാൾ; സാന്നിധ്യമറിയിച്ച്  ബ്രിട്ടീഷ് മലയാളികളും

New Update
uk republic day celebration

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷൻ അതിഥ്യമരുളിയ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വർണാഭമായി. ചരിത്ര പ്രസിദ്ധമായ ഗിൽഡ്ഹാളിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ചാൻസലർ അലക്‌സ് ചോക്ക് മുഖ്യാതിഥിയായി പങ്കെടുത്തത് ചടങ്ങിന്റെ യശസ്സ് ഉയർത്തി. നിരവധി ഇന്ത്യൻ പ്രവാസി കൂട്ടായ്മ അംഗങ്ങൾ ആഘോഷങ്ങളിൽ ഒത്തുചേർന്നു.

Advertisment

 

ഭാരതത്തിന്റെ ചരിത്ര താളുകളിൽ തങ്ക ലിപികളാൽ എഴുതി ചേർക്കപ്പെട്ട ഒരധ്യായമായാണ് റിപ്പബ്ലിക് ദിനത്തെ ഓരോ ഭാരതീയനും നോക്കിക്കാണുന്നത്. ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വന്ന സുപ്രധാന സന്ദർഭത്തെ ഇത് സൂചിപ്പിക്കുന്നു. റിപ്പബ്ലിക്, ജനാധിപത്യം എന്നീ നിലകളിൽ രാജ്യത്തിൻ്റെ പദവി അരക്കിട്ടുറപ്പാക്കി പ്രഖ്യാപിക്കുന്ന സുപ്രധാന ദിനം കൂടിയാണിത്. 

uk republic day celebration-4

റിപ്പബ്ലിക്കിൻ്റെ അചഞ്ചലമായ സംരക്ഷകനായി ഇന്ത്യൻ ഭരണഘടന നിലകൊള്ളുന്നു. ഭരണഘടന ഓരോ പൗരൻ്റെയും നിയമാനുസൃതമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പാത ഉറപ്പാക്കുകയും ഒരു വഴിവിളക്കായി വർത്തിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തെ നയിക്കുന്ന വിലമതിക്കാനാവാത്ത മൂല്യങ്ങളെയും ധാർമ്മികതയെയും അത് ഓർമ്മിപ്പിക്കുന്നു, കൂടാതെ സ്വാതന്ത്ര്യസമരത്തിൻ്റെ കാലാതീതമായ ചിഹ്നമായി വർത്തിക്കുകയും ചെയ്യുന്നു.

uk republic day celebration-5

യു കെയും ഇന്ത്യയും തമ്മിലുള്ള ശാശ്വതമായ ബന്ധം ആഘോഷിക്കുന്നതിനുള്ള അവസരമായാണ്‌ യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സംബന്ധിച്ചോളം റിപ്പബ്ലിക് ദിനം. നിലവിലെ കാലഘട്ടം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന് സാക്ഷ്യം വഹിക്കുന്ന ഒന്നാണ്. 

ഇത് ആഴത്തിലുള്ള ബിസിനസ്സ്, സാംസ്കാരിക, വിദ്യാഭ്യാസ ബന്ധങ്ങളിൽ പ്രകടവുമാണ്. മാത്രമല്ല, സമഗ്രവും പരസ്പര പ്രയോജനകരവുമായ ഒരു വ്യാപാര ഉടമ്പടി കൈവരിക്കുന്നതിനുള്ള സാധ്യതകൾ ഈ കൂട്ടായ ശക്തിക്ക്‌ കൂടുതൽ കരുത്ത് പകരുകയും ചെയ്യുന്നു. 

uk republic day celebration-3

2024 - കാലം ഇരു രാജ്യങ്ങളുടേയും മുന്നോട്ടുള്ള പാതയിൽ ദീർഘകാലവും അമൂല്യവുമായ ബന്ധത്തന് നിർണായകമായ ഒരു അടയാളമായി മാറുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്.

ചരിത്രപ്രധാനമായ ഗിൽഡ്ഹാളിൽ ചടങ്ങുകൾ പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത അതിഥിയായി എത്തിച്ചേർന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ 

ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫലിക്ക്‌ വൻ സ്വീകരണമാണ് സംഘാടകർ ഒരുക്കിയത്.

uk republic day celebration-6

ഇന്ത്യൻ വംശജരും പ്രമുഖരുമായ നിരവധി വ്യക്തിത്വങ്ങൾ പങ്കാളികളായ ചടങ്ങിൽ ബ്രിട്ടീഷ് മലയാളികളും പൊതുപ്രവർത്തകരും കൗൺസിലർമാരുമായ മഞ്ജു ഷാഹുൽ ഹമീദ്, ടോം ആദിത്യ, ഫിലിപ്പ് എബ്രഹാം ന്യൂഹാം മുൻ കൗൺസിലർ ജോസ് അലക്സാണ്ടർ എന്നിവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

Advertisment