Advertisment

2024 വർഷത്തിന്റെ രണ്ടാം പകുതിയിൽ പൊതുതിരഞ്ഞെടുപ്പ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

New Update
3408c4c8-c407-4eea-bedc-6ea2d4eb4f27.jpeg

യുകെ: 2024 വർഷത്തിന്റെ രണ്ടാം പകുതിയിൽ പൊതു തിരഞ്ഞെടുപ്പ് എന്ന അനുമാനത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

Advertisment

സമ്പദ്‌വ്യവസ്ഥ നന്നായി കൈകാര്യം ചെയ്യുവാനും, ജനങ്ങളുടെ നികുതി ഭാരം വെട്ടിക്കുറയ്ക്കുവാനും, നിയമവിരുദ്ധ കുടിയേറ്റം കൈകാര്യം ചെയ്യുവാനും താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമ്പോൾ ജനങ്ങളുടെ നികുതികൾ വെട്ടിക്കുറയ്ക്കുവാനും, അവരുടെ കുടുംബങ്ങൾക്ക് മനസ്സമാധാനം നൽകുവാനും, അവർ അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികളിൽ നിന്ന് ഉടനടി ആശ്വാസം നൽകുവാനും സാധിക്കും എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.8e3e4c71-d38e-494a-873b-492ac56513e9.jpeg

നേരത്തെ, മെയ്‌ മാസത്തിൽ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിനോട് ചേർന്ന്  പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നുള്ള ശക്തമായ ഊഹാപോഹങ്ങൾ ഇവിടെ പരന്നിരുന്നു.

എന്നാൽ, രാജ്യവും ലേബർ പാർട്ടിയും ഒരു തിരഞ്ഞെടുപ്പിന് തയ്യാറണെന്നാണ് ലേബർ പാർട്ടി നേതാവ് സർ കെയ്ർ സ്റ്റാർമർ പ്രതികരിച്ചത്. അതേസമയം മെയ് മാസത്തിൽ തന്നെ വോട്ടെടുപ്പ് നടത്തണമെന്നാണ് യുകെയിലെ മറ്റൊരു പ്രധാന പാർട്ടിയായ ലിബറൽ ഡെമോക്രാറ്റുകൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.e0698d4c-a98a-481b-ae17-328138e056b7.jpeg

കൺസർവേറ്റീവുകൾക്ക് രാജ്യത്തെ തകർക്കാൻ ഒരു ദിവസം കൂടി ലഭിക്കണമെന്ന് വോട്ടർമാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ലേബർ പാർട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടില്ലെന്നുമാണ് ഗ്രീൻ പാർട്ടി സഹ നേതാവ് കാർല ഡെനിയർ പ്രതികരിച്ചത്.

Advertisment