Advertisment

ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിച്ചു

New Update
vi. sebastianos thirunal chickago

ചിക്കാഗോ: ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിൽ വി.സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. വികാരി ഫാ. തോമസ് മുളവനാൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. 

പ്രതിസന്ധികൾക്ക് മുമ്പിൽ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ വി. സെബസ്ത്യാനോസിനെപ്പോലെ നമുക്ക് കഴിയണം എന്ന് തിരുനാൾ സന്ദേശത്തിൽ വികാരിയച്ചൻ പ്രത്യേകം അനുസ്മരിപ്പിച്ചു. 

ജെയ്സ് & ആനി പുതുശ്ശേരിൽ, ഫിലിപ്പ് & ആൻസി കണ്ണോത്ര, ജോസഫ് & ലിറ്റിൽ ഫ്ലൗവർ വാച്ചാച്ചിറ, എബ്രാഹം & എൽസമ്മ പൂതത്തിൽ, കുഞ്ഞുമോൻ & തങ്കമ്മ നെടിയകാലായിൽ എന്നിവരാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്. ആഘോഷമായ വി. കുർബാനയ്ക്ക് ശേഷം പ്രത്യേക നേർച്ചയും അമ്മ വിരുന്നും ക്രമീകരിച്ചു.

 

റിപ്പോര്‍ട്ട്: ലിൻസ് താന്നിച്ചുവട്ടിൽ (പി.ആർ.ഒ)

Advertisment