Advertisment

മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഈ സാഹസം കാട്ടിയാല്‍ ദൈവം പോലും പൊറുക്കില്ല; ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജിന്റെ പഞ്ച് ഡയലോഗ് വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജ്. പൃഥി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയനിലെ ഡയലോഗ് പറഞ്ഞാണ് പറഞ്ഞാണ് പൃഥി കൈയ്യടി വാങ്ങിയത്. ചാലക്കുടിയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് പൃഥി മാസ് ഡയലോഗ് എടുത്തു വീശിയത്.

Advertisment

‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ.

publive-image

വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്‍’ചാലക്കുടിയില്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം ഡയലോഗ് ഏറ്റുപറഞ്ഞത്.

ചാലക്കുടിയില്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി എത്തി. പാട്ട് പാടണമെന്നാണ് ആദ്യത്തെ ആവശ്യം. മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് താരം പറഞ്ഞെങ്കിലും രണ്ട് വരി മൂളാന്‍ പൃഥ്വി തയാറായി. പിന്നെ ആവശ്യപ്പെട്ടത് കാളിയന്‍ സിനിമയിലെ ഡയലോഗാണ്.

പരസ്യ സംവിധായകനായ എസ് മഹേഷാണ് ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന കാളിയന്‍ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അറിയുന്നത്. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിളളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കാളിയുടെയും കഥയാണ് ചിത്രം പറയുന്നത്.

Advertisment