Advertisment

സോണിയ വഴിമാറി. ലോക്സഭാംഗത്വവും രാജിവയ്ക്കും. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പകരം പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ച് അമ്മയ്ക്ക് പകരക്കാരിയാകും

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ലോക്സഭാംഗത്വവും രാജിവയ്ക്കുമെന്ന് സൂചന. ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനാണ് സോണിയയുടെ നീക്കം. ഒപ്പം റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യത.

Advertisment

publive-image

പ്രിയങ്കയ്ക്ക് വഴിയൊരുക്കാനാണ് സോണിയ രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്നതെന്നും വിലയിരുത്തലുണ്ട്. ഒരു കുടുംബത്തില്‍ ന് ഇന്നും 3 പേര്‍ പാര്‍ട്ടി തലപ്പത്തിരിക്കുന്നു എന്ന വിമര്‍ശനം ഒഴിവാക്കാനാണ് സോണിയയുടെ പുതിയ നീക്കം. പകരം റായ്ബറേലി വഴി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യു പിയില്‍ സജീവമാകാനാണ് സാധ്യത.

പ്രിയങ്ക യുപി പി സി സി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന അവശ്യവും ശക്തമാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി സോണിയയുടെ മണ്ഡലത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് പ്രിയങ്ക നേരിട്ടാണ്. റായ്ബറേലിയില്‍ നിന്നുള്ള നിര്‍ധനരായ ആളുകളെ ഡല്‍ഹിയില്‍ പ്രമുഖ ആശുപത്രികളില്‍ അവരുടെ തുടര്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ നോക്കി നടത്തുന്നത് പ്രിയങ്ക തന്നെയാണ്.

സോണിയാ ഗാന്ധി പാര്‍ട്ടി ഉപദേശകയായി സജീവ രാഷ്ട്രീയത്തില്‍ തുടരണമേന്നതായിരുന്നു മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. എന്നാല്‍ ഇനി തിരക്കിട്ട രാഷ്ട്രീയ ജീവിതം വയ്യെന്ന നിലപാടിലായിരുന്നു അവര്‍. ആരോഗ്യപരമായ പ്രശ്നങ്ങള്‍ അവരെ അലട്ടുന്നുമുണ്ട്‌. എന്നാല്‍ രാഹുല്‍ ഒറ്റയ്ക്ക് എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനും തയാറല്ല.

ഈ സാഹചര്യത്തിലാണ് സഹോദരനെ നയിക്കാനായി പ്രിയങ്കയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. അതേസമയം, തല്‍ക്കാലം ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ല. പകരം യു പിയുടെ ചുമതലയും ദേശീയ തലത്തില്‍ രാഹുല്‍ ഏല്‍പ്പിക്കുന്ന പരിമിതമായ ചുമതലയും മാത്രമാണ് നിര്‍വഹിക്കുക.

rahul gandhi priyanka gandhi sonia gandhi
Advertisment