Advertisment

നിര്‍ത്തിവെച്ചിരുന്ന പ്രൊഫഷൻ മാറ്റ സേവനം സൗദിയില്‍ പുനരാരംഭിക്കുന്നു മുഹറം ഒന്നുമുതല്‍.

author-image
admin
New Update

റിയാദ് -സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റ സേവനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനരാരംഭിക്കുന്നു. അടുത്ത മുഹറം ഒന്നു മുതൽ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കും.

ഇതിനു മുന്നോടിയായി ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റ സേവനം ലഭ്യമാക്കി തുടങ്ങി.

Advertisment

publive-image

പ്രൊഫഷനൽ ക്ലാസിഫിക്കേഷനുകളുടെ അടിസ്ഥാനത്തിലാണ് മുഹറം ഒന്നു മുതൽ പ്രൊഫഷൻ മാറ്റ സേവനം നടപ്പാക്കുക. അന്താരാഷ്ട്ര പ്രൊഫഷനൽ ക്ലാസിഫിക്കേഷനുകളുമായി ഒത്തുപോകുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് മുഹറം ഒന്നു മുതൽ പ്രൊഫഷൻ മാറ്റം അനുവദിക്കുകയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

കൗൺസിൽ ഓഫ് സൗദി എൻജിനീയേഴ്‌സ്, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് പ്രൊഫഷൻ മാറ്റ നടപടികൾ സിസ്റ്റം പൂർത്തിയാക്കുക. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. തൊഴില്‍ വിപണി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Advertisment