Advertisment

വിവിധ സംസ്ഥാനങ്ങളിലായി ആറോളം പേരെ കൊലപ്പെടുത്തി; സൈക്കോ കില്ലര്‍ മധ്യപ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

New Update

ഭോപ്പാല്‍ : വിവിധ സംസ്ഥാനങ്ങളിലായി ആറോളം പേരെ കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ എന്ന് വിശേഷിപ്പിക്കുന്നയാള്‍ മധ്യപ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് ദേവല്‍ ആണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ അഞ്ച് പോലീസുകാര്‍ക്കും കൊല്ലപ്പെട്ടു.

Advertisment

publive-image

വിവിധ സംസ്ഥാനങ്ങളിലായി ദേവലിനെതിരെ ആറ് കൊലക്കേസുകളാണുള്ളത്. കവര്‍ച്ചക്ക് വേണ്ടിയായിരുന്നു കൊലകള്‍.

രത്ലത്തില്‍ ദേവലും സംഘവും ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. നവംബര്‍ 25ന് ദിപാവലി ദിവസമായിരുന്നു ഈ കൊലകള്‍. പ്രായമായവര്‍ താമസിക്കുന്ന വീടുകളാണ് ഇയാള്‍ കവര്‍ച്ച നടത്താന്‍ തെരഞ്ഞെടുക്കുന്നത്.

സാക്ഷികള്‍ അവശേഷിക്കാതിരിക്കാന്‍ വീട്ടുകാരെ കൊലപ്പെടുത്തുകയും ചെയ്യും. ജൂണില്‍ ഒരു സ്ത്രീയെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു. ദേവലിന്റെ കൂട്ടാളികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

psyco killer
Advertisment