Advertisment

വളര്‍ച്ച കൈവരിച്ച് ഖത്തര്‍ എയര്‍വേസ് മുന്നോട്ട്

New Update

ദോഹ: പോയ വര്‍ഷത്തിലും ഗണ്യമായ വളര്‍ച്ച കൈവരിച്ച് ദേശീയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേസ് മുന്നോട്ട്.

Advertisment

യാത്രക്കാരുടെ എണ്ണം, കാര്‍ഗോ നീക്കം എന്നിവയില്‍ 14 ശതമാനം വളര്‍ച്ച കൈവരിച്ചാണ് ഖത്തര്‍ എയര്‍വേയ്‌സ് 2018-ലേക്ക് പ്രവേശിച്ചത്. കഴിഞ്ഞവര്‍ഷം 10 പുതിയ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിച്ചു. 182-ല്‍ നിന്നും 196 ആയി വിമാനങ്ങളുടെ എണ്ണവും വര്‍ധിച്ചു.

publive-image

കഴിഞ്ഞ വര്‍ഷം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3.82 കോടി യാത്രക്കാരും 2,50,41 വിമാനങ്ങളുമാണ് കൈകാര്യം ചെയ്തതെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ വാര്‍ഷിക സുസ്ഥിരതാ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 18 ലക്ഷം ടണ്‍ കാര്‍ഗോ നീക്കമാണ് കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ നടന്നത്.

വ്യവസായ താത്പര്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യംകൂടി കണക്കിലെടുത്താണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇതിലൂടെ വിമാന ഇന്ധന ഉപയോഗത്തിലെ കാര്യക്ഷമത വര്‍ധിപ്പിക്കാനും കഴിഞ്ഞു. കാര്‍ബണ്‍ മലിനീകരണം രണ്ടര ശതമാനം കുറച്ചു.

യാത്രക്കാരുടെ കാര്‍ബണ്‍ കാര്യക്ഷമതയില്‍ 11.9 ശതമാനം പുരോഗതി കൈവരിച്ച ഗള്‍ഫ് സഹകരണ മേഖലയിലെ ആദ്യ വിമാനത്താവളമെന്ന ബഹുമതിക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അര്‍ഹമായി. കാര്‍ബണ്‍ പ്രസരണം നിയന്ത്രിക്കുക, വംശനാശം നേരിടുന്ന വന്യജീവികളുടെ സംരക്ഷണം എന്നിവയാണ് കമ്പനിയുടെ പ്രധാന നേട്ടം.

qatar
Advertisment