Advertisment

ഖത്തര്‍ അമീര്‍ കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

New Update

ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് പ്രഥമ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് നാസ്സര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി.

Advertisment

publive-image

അല്‍ ബാഹര്‍ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുവൈത്ത് ഉപപ്രധാനമന്ത്രി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആശംസ അമീറിന് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കുവൈത്തിന്റെ പ്രഥമ ഉപ പ്രധാനമന്ത്രി അമീറിന്റെ അത്താഴവിരുന്നിലും പങ്കെടുത്തു. അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസ്സിം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ചയിലും വിരുന്നിലും പങ്കെടുത്തു.

qatar
Advertisment