Advertisment

29 കാരനായ മലയാളി യുവാവ് ഖത്തറില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു

New Update

publive-image

Advertisment

ഖത്തർ : 29 കാരനായ മലയാളി യുവാവ് ഖത്തറില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു. ശഹാനിയയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി പുതിയകത്തു വളപ്പിൽ പുറത്തോട്ടത്തിൽ മാഷിദ് ആണ് മരിച്ചത് .

ഇന്ന് ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം. രാവിലെ പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കം ഉണരാതിരുന്നതിനാല്‍ എഴുന്നേല്‍പ്പിക്കാന്‍ നോക്കുമ്പോഴായിരുന്നു മരണ വിവരം അറിയുന്നത് .

പിതാവ് : മൊയ്‌ദു, മാതാവ് :സഫിയ.

ഭാര്യ: ഹാജറ, അഞ്ചു മാസം പ്രായമായ കുട്ടിയുണ്ട്. കൊയിലാണ്ടി കൂട്ടം ഖത്തർ ചാപ്റ്റർ സജീവ അംഗമാണ് . നടപടിക്രമങ്ങൾക്ക് ശേഷം ഉടനെ നാട്ടിലേക്കു കൊണ്ടുപോകും

kuwait latest
Advertisment