Advertisment

റോഡ് സുരക്ഷയില്‍ മുന്‍നിരയിലെത്താന്‍ ലക്ഷ്യമിട്ട് ഖത്തര്‍

New Update

ദോഹ: റോഡ് സുരക്ഷയില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയിലെത്താന്‍ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ രണ്ടാമത് ദേശീയ റോഡ് സുരക്ഷാപദ്ധതി പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനി ബുധനാഴ്ച പ്രഖ്യാപിക്കും.

Advertisment

രാജ്യത്തെ പ്രധാന റോഡ് സുരക്ഷാ ഏജന്‍സിയായി ദേശീയ ഗതാഗത സുരക്ഷാ കമ്മിറ്റി (എന്‍.ടി.എസ്.സി.) യുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ 2018-2022 ലേക്കുള്ള കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് എന്‍.ടി.എസ്.സി. അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാമത് കര്‍മപദ്ധതി പ്രകാരം എല്ലാ ഓഹരി ഉടമകളുടെയും പങ്കാളിത്തത്തോടെ ദേശീയ റോഡ് സുരക്ഷാനയവും അതിന്റെ കര്‍മപദ്ധതികളും ഫലപ്രദമായി നടപ്പാക്കും.

publive-image

കര്‍മപദ്ധതിയുടെ നടപ്പാക്കലില്‍ വരുന്ന തടസ്സങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. ദേശീയവിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലെ കൂട്ടിമുട്ടലുകളും പദ്ധതികളുടെ ആവര്‍ത്തനങ്ങളും ഒഴിവാക്കും. ലക്ഷ്യാടിസ്ഥാനത്തിലുള്ള ഗവേഷണങ്ങളുടെ പ്രയോജനം ശക്തമാക്കുകയും ദേശീയ വിവരസംവിധാനം വികസിപ്പിക്കുകയും ചെയ്യുമെന്നും എന്‍.ടി.എസ്.സി. സെക്രട്ടറി ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മാലികി പറഞ്ഞു. ദേശീയ വികസനനയം, പദ്ധതികള്‍, ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 എന്നിവയുമായി റോഡ് സുരക്ഷയും സുസ്ഥിരഗതാഗതവും ബന്ധിപ്പിക്കും.

qatar
Advertisment