Advertisment

എലിസബത്ത് രാജ്ഞിക്ക് നേരെ വധശ്രമം നടന്നുവെന്ന് വെളിപ്പെടുത്തല്‍

New Update

വെല്ലിങ്ടണ്‍: 1981ല്‍ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് നേരെ വധശ്രമം നടന്നെന്ന് വെളിപ്പെടുത്തല്‍. മനോവിഭ്രാന്തിയുള്ള കൗമാരക്കാരനാണ് ന്യൂസീലന്‍ഡ് സന്ദര്‍ശനവേളയില്‍ രാജ്ഞിയെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഈ ശ്രമം പൊലീസ് തടഞ്ഞെന്ന് ന്യൂസീലന്‍ഡിലെ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിസ്) അറിയിച്ചു.

Advertisment

publive-image

അന്ന് 17 വയസ്സുണ്ടായിരുന്ന ക്രിസ്റ്റഫര്‍ ലൂയിസ് എന്നയാളാണ് രാജ്ഞിയെ വധിക്കാന്‍ ശ്രമിച്ചത്. വലതുപക്ഷപ്രസ്ഥാനമായ നാഷണല്‍ ഇംപീരിയല്‍ ഗറില്ല ആര്‍മി അംഗമായിരുന്നു ഇയാള്‍. രാജ്ഞിയുടെ കാറിനുനേരേ വെടിവെക്കുകയായിരുന്നു. ഡുനെഡിനിലെ സൗത്ത് ഐലന്‍ഡ് പട്ടണം അവര്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു വധശ്രമം.

വെടിവെച്ച് അധികം വൈകാതെ മറ്റൊരു കേസില്‍ ലൂയിസ് അറസ്റ്റിലായി. ആ കേസില്‍ ചോദ്യം ചെയ്യുമ്പോഴാണ് രാജ്ഞിയെ വധിക്കാന്‍ ശ്രമിച്ചകാര്യം ഇയാള്‍ വെളിപ്പെടുത്തിയത്.വധശ്രമമോ രാജ്യദ്രോഹക്കുറ്റമോ അല്ല അന്ന് പോലീസ് ഇയാളുടെ മേല്‍ ചുമത്തിയ്. ആയുധം കൈവശംവെച്ചെന്നും കൊള്ളനടത്തിയെന്നുമുള്ള കുറ്റങ്ങളാണ്.

വധശ്രമവിവരം വെളിപ്പെടുന്നത് പഴയ ബ്രിട്ടീഷ് കോളനിയായ ന്യൂസീലന്‍ഡും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ഭയമായിരുന്നു കാരണം. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായിരുന്ന ലൂയിസ് 1997ല്‍ ആത്മഹത്യചെയ്തു.

Advertisment