Advertisment

സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്ത റബിന്‍സ് ഹമീദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

New Update

publive-image

Advertisment

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്ത റബിന്‍സ് ഹമീദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.

2013 ലും 2014 ലും ഇയാള്‍ സ്വർണ്ണക്കടത്ത് നടത്തി. ജൂലൈയിൽ അറസ്റ്റിലായ റബിന്‍സ് ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നെന്നും എന്‍ഐഐ കോടതിയില്‍ വ്യക്തമാക്കി.

ദുബൈയിൽ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ ഇന്നലെ പിടികൂടിയത്. റബിൻസിനെ കേരളത്തിലെത്തിക്കാൻ എൻഐഎ ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു.

കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തിന്‍റെ പ്രധാന ആസൂത്രകരിൽ ഒരാളാണ് മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദ്. ദുബായ് കേന്ദ്രമാക്കി നയതന്ത്ര ചാനലിലൂടെ സ്വർണ്ണം അയച്ചത് റബിൻസും, ഫൈസൽ ഫരീദും ചേർന്നാണെന്ന് എൻഐഎ യുടെ കണ്ടെത്തൽ.

Advertisment