Advertisment

സംസ്ഥാനത്ത് സെപ്റ്റംബതര്‍ 28 വരെ കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ സെപ്റ്റംബതര്‍ 28 വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടങ്ങളിലായി മഴപെയ്തിരുന്നു.

Advertisment

publive-image

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാശനഷ്ടങ്ങള്‍ക്കു സാധ്യതയുള്ള കനത്തമഴയെ നേരിടാനുള്ള ജാഗ്രതയ്ക്കുവേണ്ടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.

രണ്ട് അന്തരീക്ഷച്ചുഴികള്‍

കര്‍ണാടകതീരത്ത് അറബിക്കടലിലും കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇതിനുപുറമേ കര്‍ണാടകത്തിന്റെ വടക്കുമുതല്‍ കന്യാകുമാരിവരെ നീളുന്ന ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.

യെല്ലോ അലര്‍ട്ട് മുന്‍കരുതലുകള്‍-

ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ ക്യാപുകള്‍ സജ്ജമാക്കുക.

റവന്യൂ പോലീസ് വകുപ്പുകളുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുക

മഴതോര്‍ന്ന് 24 മണിക്കൂര്‍വരെയെങ്കിലും പാറമടകളില്‍ പാറപൊട്ടിക്കുന്നത് നിര്‍ത്തിവെക്കുക.

വൈദ്യുതിബോര്‍ഡും പൊതുമരാമത്ത് വകുപ്പും അടിയന്തരസാഹര്യം നേരിടാന്‍ സംഘങ്ങളെ സജ്ജമാക്കുക.

വിനോദസഞ്ചാരികള്‍ നദികളില്‍ ഇറങ്ങരുത്.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്.

Advertisment