Advertisment

മോദിയെ രാജ് താക്കറെ വിമര്‍ശിച്ചതിന് പിന്നാലെ ഗുജറാത്തി കടകള്‍ക്കുനേരെ അണികളുടെ അക്രമം

New Update

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ ഗുജറാത്തി കടകള്‍ക്കുനേരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ആക്രമണം. മുംബൈ – അഹമ്മദാബാദ് ദേശീയപാതയില്‍ വസായിയിലാണു പ്രധാനമായും ആക്രമണം നടന്നത്. ഇരുപതോളം കടകളുടെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

Advertisment

publive-image

നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഇന്നലെ മഹാരാഷ്ട്ര നവ് നിര്‍മാണ്‍ സേന രംഗത്തെത്തിയിരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നതു മോദി മുക്തഭാരതമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു രാജ്യത്തെ മറ്റൊരു സ്വാതന്ത്ര്യ സമരമായിരിക്കുമെന്നും എംഎന്‍എസ് അധ്യക്ഷന്‍ താക്കറെ തുറന്നടിച്ചു. കേന്ദ്രം എടുക്കുന്ന ഓരോ നിലപാടുകളും രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചു ബിജെപി ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപമുണ്ടാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും രാജ് താക്കറെ ആരോപിച്ചു. 2014ല്‍ മോദി പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ചിരുന്ന താക്കറെ, എന്‍ഡിഎക്കെതിരെ ഇത്ര കടുത്ത നിലപാട് എടുക്കുന്നത് ഇതാദ്യമാണ്.

Advertisment