Advertisment

നീലകണ്ഠ പക്ഷിയെ കണ്ടശേഷം ശ്രീരാമന്‍  ലങ്ക കീഴടക്കിയെന്ന് വിശ്വാസം; നീലകണ്ഠ പക്ഷികളെ കാണാന്‍ ആഗ്രയിലെ ചമ്പല്‍  വന്യജീവി സങ്കേതത്തിലേക്ക് ഭക്തരുടെ ഒഴുക്ക്

നീലകണ്ഠ പക്ഷികള്‍ വസിക്കുന്ന ഇടം മംഗളകരമായാണ് കണക്കാക്കുന്നത്.

New Update
545555

ലക്‌നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിന് മുന്നോടിയായി നീലകണ്ഠ പക്ഷികളെ കാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. നീലകണ്ഠ പക്ഷിയെ കണ്ടതിനുശേഷമാണ് ശ്രീരാമന്‍ രാവണന്റെ ലങ്ക കീഴടക്കിയതെന്നാണ് വിശ്വാസം.

Advertisment

പുരാണങ്ങളില്‍ ഏറെ പ്രാധാന്യമുള്ള പക്ഷി കൂടിയായ  ഇന്ത്യന്‍ റോവര്‍ എന്നറിയപ്പെടുന്ന നീലകണ്ഠ പക്ഷിയെ കാണാന്‍ ആഗ്രയിലെ ചമ്പല്‍ വന്യജീവി സങ്കേതത്തിലേക്കാണ് ഭക്തര്‍ എത്തുന്നത്. ശിവന്‍ നീലകണ്ഠന്റെ രൂപത്തില്‍ രാമന് മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്നും അതിനാലാണ് നീലകണ്ഠനെ ശിവന്റെ രൂപമായി കണക്കാക്കപ്പെടുന്നതുമെന്നാണ് വിശ്വാസം.

രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ നീലകണ്ഠ പക്ഷികള്‍ വസിക്കുന്ന ഇടം മംഗളകരമായാണ് കണക്കാക്കുന്നത്. പ്രധാനമായും ഉഷ്ണ മേഖല പ്രദേശങ്ങളില്‍ കാണപ്പെടുന്ന നീലകണ്ഠ പക്ഷികള്‍ പൊന്മാനുമായി  രൂപ സാദൃശ്യമുള്ളവയാണ്. 

 

Advertisment