Advertisment

ബിജെപിക്കതിരെ രാംദേവ്, ‘അവസരം തന്നാല്‍ ഇന്ധന വില പകുതിയായി കുറയ്ക്കാമെന്നും വാഗ്ദാനം’

author-image
admin
New Update

ഇന്ധന വില അടിക്കടി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കതിരെ നിലപാട് കടുപ്പിച്ച് യോഗാ ഗുരു ബാബാ രാംദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച രാംദേവ് ഇത്തവണ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത് പാര്‍ട്ടിക്ക് ക്ഷീണമായി. ഇത്തവണ ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് രാംവേദവ് വ്യക്തമാക്കിയിരിക്കുന്നത്.

തനിക്ക് അവസരം തന്നാല്‍ ഇന്ധന വില പകുതിയായി കുറയ്ക്കാമെന്നും രാംദേവ് പറഞ്ഞു. തന്റെ ആഗ്രഹം രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാനാണ്. എല്ലാ പാര്‍ട്ടികളുടെയും കൂടെ താന്‍ ഉണ്ടാകും. എനിക്ക് ഒരു പാര്‍ട്ടിയുമായോടെും രാഷ്ട്രീയ അഭിമുഖ്യമില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതിന് എല്ലാവിധ അവകാശങ്ങളുമുണ്ട്.

കഴിഞ്ഞതവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബിജെപിക്കായി പ്രചാരണം നടത്തിയിരുന്നു. ഇതിന് സമ്മാനമെന്ന പോലെ ഹരിയാനയുടെ ബ്രാന്‍ഡ് അംബാസഡറായി കാബിനറ്റ് റാങ്കോടെ 2015 ല്‍ ബിജെപി സര്‍ക്കാര്‍ രാംദേവിനെ നിയമിച്ചിരുന്നു. കാലങ്ങളായി ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകളെ ശക്തമായി പിന്തുണയ്ക്കുന്ന രാംദേവിന്റെ മനംമാറ്റം തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ മോദിക്ക് സാധിക്കാത്ത പക്ഷം കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പശുവിനെ മതപരമായ മൃഗമായി കാണുന്നത് ശരിയല്ലെന്നും രാംദേവ് പറഞ്ഞു.

Advertisment