Advertisment

കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയത് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

New Update

കോഴിക്കോട്: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധത്തിനിറങ്ങില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

കന്യാസ്ത്രീകളെ തെരുവിലിറക്കിയത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നയാള്‍ പ്രതിയാണെന്ന് പറയാന്‍ തനിക്കാവില്ലെന്നും, അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളെ നിജസ്ഥിതി അറിയിക്കണമെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

.

Advertisment